ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് വാടകവീട്ടില്‍ കഴിയുന്ന മുപ്പത്തിയാറുകാരിക്കും ഈ യുവതിയെ പതിവായി സന്ദര്‍ശിക്കാറുണ്ടായിരുന്ന മൂന്ന് ആണ്‍സുഹൃത്തുക്കള്‍ക്കുമെതിരെയാണ് പതിനഞ്ചുവയസുകാരനായ കുട്ടിയുടെ പരാതിയില്‍ ബാലാവകാശ സംരക്ഷണ നിയമപ്രകാരം കേസെടുത്തത്. കൂട്ടത്തില്‍ ഒരാള്‍ക്കെതിരെ പോക്സോ നിയമപ്രകാരവും കേസെടുത്തിരുന്നു.
അമ്മയ്ക്കും അനുജനുമൊപ്പം താമസിക്കുന്ന പരാതിക്കാരനായ പതിനഞ്ചുവയസുകാരനെ സംരക്ഷകയായ അമ്മ വടികൊണ്ടും ആണ്‍സുഹൃത്തുക്കള്‍ കൈകൊണ്ടും മര്‍ദിച്ചുവെന്നാണ് കുട്ടിയുടെ പരാതിയില്‍ പറയുന്നത്. ഇതുകൂടാതെ മദ്യം വായയില്‍ ഒഴിപ്പിച്ചു കുടിപ്പിച്ചതായും പരാതിയിലുണ്ട്.
പ്രതികള്‍ സ്ഥിരമായി വീട്ടിലെത്തുന്നത് കുട്ടി എതിര്‍ത്തതാണ് മര്‍ദനത്തിന് കാരണമെന്ന് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. ഈ പരാതിയില്‍ ബാലാവകാശ സംരക്ഷണ നിയമപ്രകാരം കേസെടുത്ത ശേഷമാണ് പ്രതികളിലൊരാളെ പിടികൂടിയത്. ഒളിവില്‍ പോയ മറ്റു പ്രതികളെ കണ്ടെത്താനുളള തീവ്രശ്രമത്തിലാണ് പൊലീസ്.
ഈ സംഭവത്തിന് ശേഷം രാത്രി ഒന്‍പതരയോടെ അമ്മയുടെ ആണ്‍ സുഹൃത്തുക്കളിലൊരാള്‍ കുട്ടിക്ക് നേരെ നഗ്നതാപ്രദര്‍ശനം നടത്തിയതായും ആരോപണമുണ്ട്. കുട്ടിയുടെ മൊഴിയെടുത്ത പൊലീസ് പോക്സോ നിയമപ്രകാരവും കേസെടുത്തിരുന്നു. സംഭവം കൈവിട്ടു പോയതോടെ ഒന്നാം പ്രതിയായ അമ്മയും നാലാം പ്രതിയായ യുവാവും മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.
Keywords: Youth arrested on complaint of attacking minor child, Kannur, News, Crime, Criminal Case, Arrested, Attack, Complaint, Police, Kerala News.