സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ജൂണ്‍ നാലിന് രാത്രി നടന്ന സംഭവത്തില്‍ രഘുവിന്റെ മാതൃ സഹോദരിയുടെ മകന്‍ പ്രസാദ്, ഭാര്യ മോളി എന്നിവരെ സെപ്തംബര്‍ രണ്ടിന് ആറളം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എല്ലാവരും ഫാം പുനരധിവാസ മേഖലയില്‍ രഘുവിന്റെ അയല്‍വാസികളാണ്.
പ്രതികളായ പ്രസാദും ഭാര്യ മോളിയും മുഹമ്മദ് റാഫിയും വീട്ടില്‍ വെച്ച് മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിനിടെ പ്രസാദും മോളിയും ചേര്‍ന്ന് രഘുവിനെ ക്രൂരമായി മര്‍ദിക്കുകയും കല്ലുകൊണ്ട് തലക്കിടിച്ചു പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ രഘുവിനെ പ്രസാദും മുഹമ്മദ് റാഫിയും ചേര്‍ന്ന് സമീപത്തെ റോഡില്‍ കിടത്തിസ്ഥലം വിടുകയായിരുന്നു.
സംഭവദിവസം രാത്രി 10 മണിയോടെ ഇരിട്ടി താലൂക് ആശുപത്രിയിലെത്തിക്കുമ്പോള്‍ രഘു അബോധാവസ്ഥ യിലായിരുന്നു. പിന്നീട് കണ്ണൂര്‍ ഗവ. മെഡികല്‍ കോളജിലേക്കും മാറ്റി. ശരീരം തളരുകയും സംസാരശേഷി നഷ്ടപ്പെടുകയും ചെയ്ത യുവാവ് ആഗസ്റ്റ് 22 ന് മരണമടയുകയും ചെയ്തു. ആദ്യം മദ്യപിച്ചു വീണ് പരുക്കേറ്റതായിരുന്നുവെന്ന നിഗമനത്തിലായിരുന്നു പൊലീസ്.
രഘുവിന് മര്‍ദനമേറ്റിരുന്നുവെന്ന സമീപവാസികളുടെ മൊഴിയും തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന പോസ്റ്റ് മോര്‍ടം റിപോര്‍ടും പ്രകാരം നടന്ന അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിയുന്നത്. പ്രസാദും മോളിയും അറസ്റ്റിലായതിനു ശേഷം ലഭിച്ച ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുഹമ്മദ് റാഫിയുടെ പങ്കും വെളിവാകുന്നത്.
Keywords: Youth Arrested For Murder Case, Kannur, News, Arrested, Murder Case, Postmortem Report, Police, Probe, Crime, Criminal Case, Injury, Kerala News.