Follow KVARTHA on Google news Follow Us!
ad

Marriage | ഡബ്ല്യുഡബ്ല്യുഇ ഇതിഹാസം ഹള്‍ക് ഹോഗന് 70-ാം വയസ്സില്‍ മൂന്നാം വിവാഹം; വധു യോഗ ഇന്‍സ്ട്രക്ടറും അകൗണ്ടന്റുമായ സ്‌കൈ ഡെയ്‌ലി

കഴിഞ്ഞ ജൂലൈയിലായിരുന്നു വിവാഹ നിശ്ചയം WWE Legend Hulk Hogan, Marriage, Sky Daily, World News
വാഷിങ്ടന്‍: (www.kvartha.com) ഡബ്ല്യുഡബ്ല്യുഇ ഇതിഹാസം ഹള്‍ക് ഹോഗന് 70-ാം വയസ്സില്‍ മൂന്നാം വിവാഹം. യോഗ ഇന്‍സ്ട്രക്ടറും അകൗണ്ടന്റുമായ 45കാരി സ്‌കൈ ഡെയ്‌ലിയാണ് വധു. കഴിഞ്ഞ ദിവസം ഫ്‌ളോറിഡയില്‍ ക്ലിയര്‍ വാടറില്‍ നടന്ന വിവാഹച്ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണു പങ്കെടുത്തത്. ഹള്‍കിന്റെ 35 വയസ്സുകാരിയായ മകള്‍ വിവാഹത്തില്‍ പങ്കെടുത്തില്ല.

കഴിഞ്ഞ ജൂലൈയിലായിരുന്നു ഹള്‍കിന്റേയും സ്‌കൈ ഡെയ്‌ലിയുടേയും വിവാഹ നിശ്ചയം. താരത്തിന്റെ രണ്ടാം ഭാര്യയായിരുന്ന ജെന്നിഫര്‍ മക്ഡാനിയേലുമായി പിരിഞ്ഞതിനു പിന്നാലെ ഹള്‍കും ഡെയ്ലിയും ഡേറ്റിങ് തുടങ്ങിയിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഒരു സംഗീത പരിപാടിയില്‍ ഇരുവരും ഒരുമിച്ചു പങ്കെടുത്തിരുന്നു.

ഡെയ്‌ലിയുമൊത്തുള്ള പ്രണയ നിമിഷങ്ങളെക്കുറിച്ച് ഹള്‍ക് സമൂഹമാധ്യമത്തില്‍ പങ്കുവയ്ക്കാറുമുണ്ട്. 2010ലായിരുന്നു ജെന്നിഫര്‍ മക്ഡാനിയേലും ഹള്‍കും തമ്മിലുള്ള വിവാഹം. 2021 ല്‍ ഇരുവരും പിരിഞ്ഞു. ലിന്‍ഡ ഹോഗനാണ് ഹള്‍കിന്റെ ആദ്യ ഭാര്യ. 26 വര്‍ഷം നീണ്ട ആദ്യ വിവാഹ ബന്ധത്തില്‍ ഹള്‍കിന് രണ്ടു മക്കളുണ്ട്.

WWE legend Hulk Hogan marries third wife Sky Daily in Florida ceremony, Washington, News, WWE Legend Hulk Hogan, Marriage, Third wife, Sky Daily, Social Media, Dating, Photos, World News

Keywords: WWE legend Hulk Hogan marries third wife Sky Daily in Florida ceremony, Washington, News, WWE Legend Hulk Hogan, Marriage, Third wife, Sky Daily, Social Media, Dating, Photos, World News.

Post a Comment