Follow KVARTHA on Google news Follow Us!
ad

Physiotherapy Day | ലോക ഫിസിയോതെറാപി ദിനാചരണം കണ്ണൂരില്‍ വിപുലമായ പരിപാടികളോടെ നടത്തും

സൈകിള്‍ റാലി നടത്തും Kannur News, World Physiotherapy Day, Elaborate, Programs, Celebrate, Press Meet
കണ്ണൂര്‍: (www.kvartha.com) ഇന്‍ഡ്യന്‍ അസോസിയേഷന്‍ ഓഫ് ഫിസിയോ തെറാപിസ്റ്റ് കണ്ണൂര്‍ ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ ലോക ഫിസിയോതെറാപി ദിനാചരണം നടത്തുമെന്ന് ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സെപ്തംബര്‍ 10 ന് വിവിധ പരിപാടികളോടെയാണ് ഫിസിയോതെറാപിയുടെ സന്ദേശം വിളിച്ചോതുന്ന പരിപാടികള്‍ നടത്തുക.

10 ന് രാവിലെ 6.45 ന് കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്നാരംഭിച്ച് ബേബി മെമോറിയല്‍ ആശുപത്രിയില്‍ സമാപിക്കുന്ന സൈകിള്‍ റാലിയും എട്ട് മണിക്ക് പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്നാരംഭിച്ച് മസ്‌കോട്ട് പാരഡൈസില്‍ സമാപിക്കുന്ന വാക്കത്തോണും നടക്കും. 

രാവിലെ 10 മണിക്ക് ജില്ലാതല സമാപനം മസ്‌കോട്ട് പാരഡൈസില്‍ സിറ്റി പൊലീസ് കമിഷനര്‍ അജിത് കുമാര്‍ ഉദ്ഘാടനം ചെയ്യും. ബേബി മെമോറിയല്‍ ഹോസ്പിറ്റല്‍ സിഇഒ ലഫ്റ്റനന്റ് കേണല്‍ ഡോ. ജയ്കിഷന്‍ മുഖ്യാതിഥിയാകും. 20 വര്‍ഷത്തിലധികം സര്‍വീസുള്ള ഫിസിയോ തെറാപിസ്റ്റുകളെയും വിവിധ കോളജുകളില്‍ നിന്ന് ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും ആദരിക്കും. ഡോക്ടര്‍മാരായ ഷാബി ഭരതന്‍, വി വി സുബീഷ്, എ കെ നിതിന്‍, രജ്‌ന രവീന്ദ്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

News, Kerala, Kerala-News, Malayalam-News, Regional-News, Kannur News, World Physiotherapy Day, Elaborate, Programs,  Celebrate, Press Meet, World Physiotherapy Day will be celebrated in Kannur with elaborate programs.


Keywords: News, Kerala, Kerala-News, Malayalam-News, Regional-News, Kannur News, World Physiotherapy Day, Elaborate, Programs,  Celebrate, Press Meet, World Physiotherapy Day will be celebrated in Kannur with elaborate programs.


 

Post a Comment