Follow KVARTHA on Google news Follow Us!
ad

Dead Body | '13 അടി നീളമുള്ള മുതലയുടെ വായില്‍ 41കാരിയുടെ മൃതദേഹം; തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന സംഭവം'

കൊലപാതകമെന്ന് പൊലീസ്‌ Woman's Body Found, Police, Investigation, Murder, World News
ഫ്‌ളോറിഡ: (www.kvartha.com) 13 അടി നീളമുള്ള മുതലയുടെ വായില്‍ 41കാരിയുടെ മൃതദേഹം കണ്ടെത്തി. ഫ്‌ളോറിഡയിലെ ലാര്‍ഗോയില്‍ വെള്ളിയാഴ്ചയാണ് ഞെട്ടിപ്പിക്കുന്ന സംഭവം റിപോര്‍ട് ചെയ്തത്. നഗരത്തിലെ കനാലിലൂടെ ഒരാളുടെ മൃതദേഹവുമായി മുതല നീങ്ങുന്നതുകണ്ട പ്രദേശവാസികളാണ് വിവരം അധികൃതരെ അറിയിച്ചത്. താംപ ബേ ഏരിയയിലെ കനാലിലൂടെയാണ് മുതല നീങ്ങിയത്. അധികൃതര്‍ ഏറെ പണിപ്പെട്ടാണ് മുതലയെ പിടികൂടിയത്.

Woman's body found in jaws of alligator in Florida creek, Florida, News, Missing, Woman's Body Found, Police, Investigation, Murder, Complaint, Natives, Child, World News

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സബ്‌റിന പെക്കാം എന്ന ഫ്‌ളോറിഡ സ്വദേശിനിയുടെ മൃതദേഹമാണ് അതെന്ന് കണ്ടെത്തി. എന്നാല്‍ മുതലയുടെ ആക്രമണത്തിലല്ല 41കാരി കൊല്ലപ്പെട്ടതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. എവിടെ നിന്നോ കിട്ടിയ മൃതദേഹവുമായി മുതല കനാലിലൂടെ നീങ്ങിയതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ പൊലീസിന്റെ നിരീക്ഷണം. മൃതദേഹത്തിന്റെ വിവിധ ഭാഗങ്ങള്‍ പൊലീസ് സംഘം കനാലില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ 41കാരിയുടെ കൊലപാതകത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ല.

ഇക്കഴിഞ്ഞ മാര്‍ച് മാസത്തില്‍ അടുത്തുള്ള പ്രദേശമായ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ കാണാതായ രണ്ട് വയസുകാരന്റെ മൃതദേഹം മുതലയുടെ വായില്‍ കണ്ടെത്തിയിരുന്നു. മെയ് മാസത്തില്‍ ഫ്‌ളോറിഡയില്‍ മലിന ജല പൈപിലെ തകരാര്‍ പരിശോധിച്ചപ്പോള്‍ അഞ്ചടിയിലേറെ വലുപ്പമുള്ള മുതലയെ കണ്ടെത്തിയിരുന്നു. റോബോട് ഉപയോഗിച്ചുള്ള പരിശോനയ്ക്കിടെയാണ് മുതലയെ കാണുന്നത്.

തവളയാണെന്ന ധാരണയില്‍ നടത്തിയ പരിശോധനയാണ് മുതലയാണെന്ന് തിരിച്ചറിയുന്നത്. കഴിഞ്ഞ ഏതാനും മാസത്തിനിടയില്‍ മേഖലയില്‍ മുതലകളുടെ ആക്രമണം വര്‍ധിച്ചതായി പ്രദേശവാസികള്‍ പരാതിപ്പെട്ടിരുന്നു. അടുത്തിടെ 85കാരിയായ സ്ത്രീയെ വളര്‍ത്തുനായയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ മുതല കൊന്നിരുന്നു. ഫ്‌ളോറിഡയില്‍ 72 വയസുള്ളയാളുടെ കൈ മുതല കടിച്ചെടുക്കുകയും ചെയ്തിരുന്നു.

Keywords: Woman's body found in jaws of alligator in Florida creek, Florida, News, Alligator, Missing, Woman's Body Found, Police, Investigation, Murder, Complaint, Natives, Child, World News.

Post a Comment