Assault | വനിതാ കോണ്‍സ്റ്റബിള്‍ ട്രെയിനില്‍ രക്തത്തില്‍ കുളിച്ചനിലയില്‍; ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ പരാജയമെന്ന് റെയിൽവേ പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈകോടതി

 


ലക്നൗ: (www.kvartha.com) അയോധ്യ ജൻക്ഷൻ റെയിൽവേ സ്റ്റേഷനിൽ സരയൂ എക്‌സ്‌പ്രസിന്റെ ജെനറൽ കംപാർട്മെന്റിൽ 45 കാരിയായ വനിതാ ഹെഡ് കോൺസ്റ്റബിളിനെ നിരവധി കുത്തേറ്റ് അബോധാവസ്ഥയിൽ കണ്ടെത്തിയ സംഭവത്തില്‍ റെയില്‍വെ പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി അലഹബാദ് ഹൈകോടതി.

Assault | വനിതാ കോണ്‍സ്റ്റബിള്‍ ട്രെയിനില്‍ രക്തത്തില്‍ കുളിച്ചനിലയില്‍; ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ പരാജയമെന്ന് റെയിൽവേ പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈകോടതി

തനിക്ക് ലഭിച്ച വാട്‍സ്ആപ് സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് പ്രിതിങ്കർ ദിവാകർ കേസിൽ ഇടപെട്ടത്. ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ ആര്‍പിഎഫ് പരാജയപ്പെട്ടെന്ന് കോടതി വിമര്‍ശിച്ചു. ഓഗസ്റ്റ് 30 ബുധനാഴ്ചയാണ് മുഖത്തും തലയിലും പരുക്കേറ്റ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ ട്രെയിനിൽ യുവതിയെ കണ്ടെത്തിയത്. അതേ ദിവസം തന്നെ യുവതിയുടെ സഹോദരൻ പരാതിയുമായി രംഗത്തെത്തിയിരുന്നു.

ആരാണ് വനിതാ പൊലീസിനെ ആക്രമിച്ചത് എന്നത് സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും ലൈംഗികാതിക്രമം ഉണ്ടായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. കേസിൽ സെപ്തംബര്‍ 13നകം അന്വേഷണത്തിന്റെ പുരോഗതി അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. കേന്ദ്രം, റെയിൽവേ മന്ത്രാലയം, ആർപിഎഫ് ഡയറക്ടർ ജെനറൽ, ഉത്തർപ്രദേശ് സർകാർ, ആഭ്യന്തര മന്ത്രാലയം, സംസ്ഥാന വനിതാ കമീഷൻ എന്നിവർക്ക് കോടതി നോടീസ് അയക്കുകയും ചെയ്‌തു.

'പ്രയാഗ്‌രാജ് സ്വദേശിയായ 45 കാരിയായ വനിതാ ഹെഡ് കോൺസ്റ്റബിള്‍ സുല്‍ത്വാന്‍ പൂരിലാണ് ജോലി ചെയ്‌തിരുന്നത്. അവര്‍ സാവൻ മേള ഡ്യൂടിക്കായി സുൽത്വാൻ പൂരിൽ നിന്ന് അയോധ്യയിലേക്ക് വരികയായിരുന്നു. അയോധ്യയിൽ ഇറങ്ങേണ്ടതായിരുന്നു. പക്ഷേ, ട്രെയിനിൽ ഉറങ്ങിപ്പോയതിനാൽ മനക്പൂർ റെയിൽവേ സ്റ്റേഷനിൽ എത്തി. അയോധ്യയ്ക്കും മനക്പൂരിനും ഇടയിലാണ് സംഭവം നടന്നത്',
അന്വേഷണ ചുമതലയുള്ള ഓഫീസര്‍ പൂജ യാദവ് പറഞ്ഞു.

Keywords: News, Malayalam News, National News, Lucknow News, Crime, Assault, High Court, Woman Constable, Woman constable found assaulted; Court criticized railway police.


< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia