ന്യൂഡെല്‍ഹി: (www.kvartha.com) തന്റെ കൂടെ കൂട്ടിയ ആടിന് ട്രെയിന്‍ ടികറ്റ് വാങ്ങി സമൂഹ മാധ്യമ ഉപയോക്താക്കളുടെ ഹൃദയം കീഴടക്കുകയാണ് ഒരു സ്ത്രീ. അവളുടെ നിഷ്‌ക്കളങ്കമായ പ്രവര്‍ത്തി സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
തനിയ്ക്കു മാത്രമല്ല തന്റെ ആടിനും ടികറ്റെടുത്താണ് സ്ത്രീ മറ്റുള്ളവരുടെ മനം കവര്‍ന്നത്. ട്രെയിനില്‍ കയറിയ സ്ത്രീയ്‌ക്കൊപ്പം ആട് മാത്രമല്ല മറ്റൊരു വ്യക്തി കൂടി യാത്ര ചെയ്യുന്നുണ്ട്. സത്രീയുടെ അടുത്തുവന്ന് യാത്രാ ടികറ്റ് എക്‌സാമിനര്‍ (ടിടിഇ) സംസാരിക്കുന്നതും ടികറ്റിനെക്കുറിച്ച് ചോദിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.
ടിടിഇ മൃഗത്തിന് ടികറ്റ് വാങ്ങിയോ എന്ന് ചോദിക്കുമ്പോള്‍ അവള്‍ പുഞ്ചിരിക്കുകയും ആത്മവിശ്വാസത്തോടെ മറുപടി നല്‍കുകയും ചെയ്യുന്നതാണ് വീഡിയോ ക്ലിപ് കാണിക്കുന്നത്. ചിരിച്ച് വളരെ ആത്മവിശ്വാസത്തോടെയാണ് സ്ത്രീയുടെ മറുപടി. തനിയ്ക്കു മാത്രമല്ല തന്റെ ആടിനും ടികറ്റെടുത്തെന്നാണ് സ്ത്രീ വ്യക്തമാക്കുന്നത്.
ഇതുകേട്ട് അടുത്തുനില്‍ക്കുന്നവരെല്ലാം ചിരിക്കുന്നതും കാണാം. 'ഈ സ്ത്രീ തന്റെ ആടിനെയും ട്രെയിനില്‍ കൊണ്ടുവന്നു. അതിനും അവര്‍ ടികറ്റ് എടുത്തിട്ടുണ്ട്. ടികറ്റ് കളക്ടിങ് ഓഫീസര്‍ ടികറ്റിന് വേണ്ടി ചോദിക്കുമ്പോള്‍ തന്റെ സത്യസന്ധതയില്‍ അവര്‍ക്കുള്ള അഭിമാനം നോക്കൂ' എന്നാണ് വൂഡിയോക്ക് ടിടിഇ തലക്കെട്ട് നല്‍കിയിരിക്കുന്നത്.
സംഭാഷണം ബംഗാളിയായതിനാല്‍ പശ്ചിമ ബംഗാളിലൂടെ കടന്നുപോകുന്ന ട്രെയിനില്‍ വച്ചാണ് വീഡിയോ ചിത്രീകരിച്ചതെന്ന് ചില ഉപയോക്താക്കള്‍ അവകാശപ്പെടുന്നു. അതേസമയം സത്യസന്ധതയെ പ്രകീര്‍ത്തിച്ച് നിരവധി കമന്റുകളാണ് വീഡിയോക്ക് താഴെ നിറയുന്നത്. ഇത്തരം വ്യക്തികള്‍ രാജ്യത്തിന്റെ അഭിമാനമെന്നും കമന്റുണ്ട്.
She bought train ticket for her goat as well and proudly tells this to the TTE.
— Awanish Sharan 🇮🇳 (@AwanishSharan) September 6, 2023
Look at her smile. Awesome.❤️ pic.twitter.com/gqFqOAdheq