Mamata Banerjee | പ്രതിപക്ഷ സഖ്യമായ ഇന്‍ഡ്യയെ നയിക്കുമോയെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ്; മമത ബാനര്‍ജിയുടെ മറുപടി ഇങ്ങനെ!

 


കൊല്‍കത:(www.kvartha.com) പ്രതിപക്ഷ സഖ്യമായ ഇന്‍ഡ്യയെ നയിക്കുമോയെന്ന ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെയുടെ ചോദ്യത്തിന് ഉചിതമായ മറുപടി നല്‍കി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ജനങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ ഞങ്ങള്‍ അടുത്ത തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തും എന്നായിരുന്നു മമതയുടെ മറുപടി.

ദുബൈ വിമാനത്താവളത്തില്‍ വെച്ചായിരുന്നു ഇരുവരുടേയും കൂടിക്കാഴ്ച. കൂടിക്കാഴ്ചയെ കുറിച്ച് മമത എക്‌സ് പ്ലാറ്റ് ഫോമില്‍ കുറിക്കുകയും ചെയ്തിട്ടുണ്ട്. നവംബറില്‍ കൊല്‍കതയില്‍ നടക്കുന്ന ബിസിനസ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മമത അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു. മമത ബാനര്‍ജിയെ ശ്രീലങ്കയിലേക്കും വിക്രമസിംഗെ ക്ഷണിച്ചു. 12 ദിന സന്ദര്‍ശനത്തിന്റെ ഭാഗമായി മമത ദുബൈയും സ്‌പെയിനും സന്ദര്‍ശിക്കുന്നുണ്ട്.
Mamata Banerjee | പ്രതിപക്ഷ സഖ്യമായ ഇന്‍ഡ്യയെ നയിക്കുമോയെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ്; മമത ബാനര്‍ജിയുടെ മറുപടി ഇങ്ങനെ!

'ബഹുമാനപ്പെട്ട ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെയെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് കണ്ടുമുട്ടി. അദ്ദേഹവുമായി കുറച്ചു നേരം സംസാരിച്ചു. അദ്ദേഹത്തെ ഞാന്‍ കൊല്‍കതയില്‍ നവംബറില്‍ നടക്കുന്ന ബംഗാള്‍ ഗ്ലോബല്‍ ബിസിനസ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചു'-എന്നാണ് കൂടിക്കാഴ്ചയെ കുറിച്ച് മമത ബാനര്‍ജി എക്‌സില്‍ കുറിച്ചത്.

Keywords:  'Will you lead Opposition alliance?': Sri Lankan President asks Mamata Banerjee at Dubai airport, here's what she answered, Kolkata, News, Mamata Banerjee, Sri Lankan President, Dubai Airport, Opposition Alliance, Politics, Business Meet, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia