അടുത്ത വര്‍ഷം നടക്കുന്ന ലോക് സഭ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ സ്ഥാനാര്‍ഥിയാകാന്‍ ഒരുങ്ങുന്നതിനിടെ തനിക്ക് കൊല്‍കത സത്യജിത് റായ് ഇന്‍സ്റ്റിറ്റിയൂടിന്റെ അധ്യക്ഷ ചുമതല നല്‍കിയതില്‍ കടുത്ത അതൃപ്തിയിലാണ് സുരേഷ് ഗോപി. അദ്ദേഹം ഈ വിഷയത്തില്‍ പരസ്യമായി പ്രതീകരിച്ചിട്ടില്ലെങ്കിലും സ്ഥാനം സ്വീകരിക്കില്ലെന്നു തന്നെയാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
കഴിഞ്ഞ ഗാന്ധി ജയന്തി ദിനത്തില്‍ തൃശൂര്‍ ജില്ലയില്‍ പദയാത്ര നടത്തിയ സുരേഷ് ഗോപി ജനങ്ങളുമായി കൂടുതല്‍ അടുക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഫിലിം ഇന്‍സ്റ്റിറ്റിയൂട് അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. തൃശൂര്‍ ഞാനിങ് എടുക്കുവാ, എനിക്ക് വേണം തൃശൂരിനെ എന്നിങ്ങനെ നാഴികയ്ക്കു നാല്‍പതുവട്ടം പറയുന്ന സുരേഷ് ഗോപിയെ നൈസായി ഒതുക്കാനുളള ചരടുവലിയാണ് ഇതിനു പിന്നിലെന്നു അദ്ദേഹം സംശയിക്കുന്നുണ്ട്.
സുരേഷ് ഗോപി തൃശൂരില്‍ മത്സരിച്ചാല്‍ ബിജെപിക്ക് ഏറ്റവും സാധ്യതയുളള മണ്ഡലമായി അതു മാറും. ഇനി അഥവാ തൃശൂരില്‍ സുരേഷ് ഗോപി ജയിച്ചാല്‍ കെ ജെ പിയില്‍ കളിമാറും. പിന്നെ പിടിച്ചാല്‍ കിട്ടില്ല സുരേഷ് ഗോപിയെ. ഇതുതിരിച്ചറിഞ്ഞു കൊണ്ടുളള കവണയേറാണ് ഇപ്പോള്‍ സുരേഷ് ഗോപിക്ക് കൊണ്ടിരിക്കുന്നതെന്നാണ് വിലയിരുത്തല്‍.
അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നില്ലെന്ന് അറിയിക്കാന്‍ സുരേഷ് ഗോപി ബിജെപി കേന്ദ്ര നേതൃത്വവുമായി ചര്‍ചകള്‍ നടത്തിയേക്കുമെന്നാണ് പാര്‍ടിക്കുളളില്‍ നിന്നും ലഭിക്കുന്ന വിവരം. കേന്ദ്ര നേതൃത്വം നിയമനം പ്രഖ്യാപിച്ച സാഹചര്യത്തില്‍ പരസ്യ പ്രതികരണത്തിനു മുതിരില്ലെങ്കിലും തനിക്ക് സ്ഥാനമേറ്റെടുക്കാന്‍ താല്‍പര്യമില്ലെന്ന് സുരേഷ് ഗോപി അറിയിച്ചേക്കം.
അതേസമയം, സുരേഷ് ഗോപിയുടെ പുതിയ നിയമനത്തില്‍ തങ്ങള്‍ക്കു റോളൊന്നുമില്ലെന്ന് പറഞ്ഞു കെജെപി നേതാക്കള്‍ പൊട്ടന്‍ കളിക്കുകയാണ്. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം വന്ന ശേഷമാണ് ഇക്കാര്യം തങ്ങള്‍ അറിഞ്ഞതെന്നും അവര്‍ വ്യക്തമാക്കുന്നുണ്ട്.
സുരേഷ് ഗോപിയുടെ നിയമനത്തിനെതിരെ ഇന്‍സ്റ്റിറ്റിയൂടിലെ വിദ്യാര്‍ഥി യൂനിയനില്‍ നിന്നും എതിര്‍പ്പുയര്‍ന്നിട്ടുണ്ട്. നിയമനത്തെ പിന്തുണക്കില്ലെന്ന് സത്യജിത് റായ് വിദ്യാര്‍ഥി യൂനിയന്‍ വ്യക്തമാക്കിയിട്ടുണ്ട്. സുരേഷ് ഗോപിയെ അധ്യക്ഷനായി നാമനിര്‍ദേശം ചെയ്യുന്ന ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ് കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ തീരുമാനത്തെ എതിര്‍ത്താണ് വിദ്യാര്‍ഥി യൂനിയന്‍ പ്രസ്താവന പുറത്തിറക്കിയത്.
Keywords: Why Kerala BJP leaders transfer Suresh Gopi to Delhi? Kannur, News, Ator Suresh Gopi, Loksabha Election, Politics, KJP, Trending, Controversy, Students Protest, Kerala News.