വയനാട്: (www.kvartha.com) മാനന്തവാടി വെള്ളമുണ്ടയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വനംവകുപ്പ് താല്‍കാലിക വാചര്‍ കൊല്ലപ്പെട്ടു. പുളിഞ്ഞാല്‍ നെല്ലിക്കച്ചാല്‍ നെല്ലിയാനിക്കോട്ട് തങ്കച്ചന്‍ (50) ആണ് മരിച്ചത്.
വിനോദസഞ്ചാരികളുമായി ബാണാസുര മലയിലേക്ക് ട്രെകിങ്ങിന് പോയപ്പോഴാണ് കാട്ടാന ആക്രമിച്ചത്.
ചൊവ്വാഴ്ച (12.09.2023) രാവിലെ 11 മണിയോടെയാണ് സംഭവം. വെള്ളമുണ്ട ഫോറസ്റ്റ് ഡിവിഷനില്‍ നിന്നും വനംവകുപ്പ് നടത്തുന്ന ചിറപ്പുല്ല് ട്രകിങ്ങ് സംഘത്തിന് നേരെയാണ് അപ്രതീക്ഷിതമായി കാട്ടാന പാഞ്ഞടുത്തത്. ട്രകിങ്ങില്‍ ഗൈഡായ തങ്കച്ചനൊപ്പം അഞ്ച് കര്‍ണാടക സ്വദേശികളായ സഞ്ചാരികളായിരുന്നു ഉണ്ടായിരുന്നത്.
ആറ് കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള ട്രകിങ്ങ് പാതയില്‍ സംഘം രണ്ട് കീലോമീറ്ററോളം പിന്നിട്ടപ്പോള്‍ തവളപ്പാറയിലായിരുന്നു കാട്ടാനയുടെ ആക്രമണം. സംഘത്തിന് മുന്നില്‍ നടന്ന തങ്കച്ചന്‍ കാടിനുള്ളിലെ വളവില്‍ കാട്ടാനയുടെ മുന്നില്‍പെടുകയായിരുന്നു. പരുക്കേറ്റ തങ്കച്ചനെ മാനന്തവാടി മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
Watcher Killed | വെള്ളമുണ്ടയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വനംവകുപ്പ് താല്‍കാലിക വാചര്‍ കൊല്ലപ്പെട്ടു
ദാരുണ സംഭവം വിനോദസഞ്ചാരികളുമായി ട്രെകിങ്ങിന് പോയപ്പോള്‍
Wayanad News, Forest, Watcher, Killed, Wild Elephant, Attack