കൊച്ചി: (www.kvartha.com) സ്വകാര്യ ഫോണില്‍ അശ്ലീല വീഡിയോ കാണുന്നത് നിയമപരമായി തെറ്റെന്ന് പറയാനാകില്ലെന്ന് ഹൈകോടതി. അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നതും വിതരണം ചെയ്യുന്നതുമാണ് കുറ്റമെന്നും കോടതിയുടെ നിരീക്ഷണം. പൊതുസ്ഥലത്ത് നിന്ന് അശ്ലീല വീഡിയോ കണ്ടതിന് യുവാവിനെതിരെ ആലുവ പൊലീസ് രെജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിയാണ് ഹൈകോടതിയുടെ ഈ പരാമര്‍ശം.
ഡിജിറ്റല്‍ യുഗത്തില്‍ ഇത്തരം വീഡിയോകള്‍ ലഭിക്കാന്‍ പ്രയാസമില്ലെന്ന് പറഞ്ഞ കോടതി കുട്ടികള്‍ മുതല്‍ പ്രായമായവര്‍ക്ക് വരെ ഒരു വിരല്‍തുമ്പില്‍ ഇത്തരം വീഡിയോകള്‍ ലഭ്യമാകുമെന്നും വിലയിരുത്തി. എന്നാല്‍ ചെറിയ കുട്ടികള്‍ ഇത്തരം വീഡിയോകള്‍ നിരന്തരം കാണുകയും ഇതിന് അടിമപ്പെടുകയും ചെയ്യുന്നത് ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ വിധിന്യായത്തില്‍ പറഞ്ഞു.
2016 ജൂലൈ മാസം ആലുവ പാലത്തിന് സമീപം മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കണ്ടതിനാണ് ആലുവ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ യ 27 കാരനെതിരെ ആലുവ പൊലീസ് കേസെടുത്തത്. ഈ കേസില്‍ കോടതിയിലുള്ള എല്ലാ തുടര്‍ നടപടികളും ഹൈകോടതി റദ്ദാക്കിയിട്ടുണ്ട്.

Keywords: Watching private videos on your phone is not wrong; High Court says propagation and distribution are offences, Kochi, News, High Court, Mobile Phone, Video, Police, Booked, Youth, Cancelled, Kerala News.