Follow KVARTHA on Google news Follow Us!
ad

Video | യൂനിഫോമില്‍ പൊലീസ് സ്റ്റേഷനില്‍ പ്രീ വെഡിങ് ഷൂട്; നൃത്തരംഗങ്ങളൊക്കെയായി വൈറലായി വധുവും വരനും; പിന്നാലെ നിര്‍ദേശവുമായി മേലുദ്യോഗസ്ഥന്‍

'കല്യാണത്തിന് വിളിച്ചില്ലെങ്കില്‍ കൂടി അവരെ അനുഗ്രഹിക്കുന്നു' Pre-Wedding Shoot, Hyderabad News, Cop, Couple, Attract, Advice, Senior, IPS Officer
ഹൈദരാബാദ്: (www.kvartha.com) പൊലീസ് യൂനിഫോമില്‍ സ്റ്റേഷനില്‍വെച്ചുള്ള പൊലീസ് ഉദ്യോഗസ്ഥരായ രണ്ടുപേരുടെ പ്രീ വെഡിങ് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറാലാകുന്നു. പിന്നാലെ നിര്‍ദേശവുമായി മേലുദ്യോഗസ്ഥന്‍ രംഗത്തെത്തി. ഹൈദരബാദ് പൊലീസിലെ മുതിര്‍ന്ന ഐ പി എസ് ഉദ്യോഗസ്ഥന്‍ സി വി ആനന്ദ് ആണ് വിശദീകരണവുമായി രംഗത്തെത്തിയത്.

ഇരുവരും തങ്ങളുടെ വിവാഹത്തെ ഏറെ ആകാംക്ഷയോടെയാണ് കാണുന്നതെന്നും അത് നല്ല കാര്യമാണെങ്കില്‍ കൂടി പൊലീസ് സ്റ്റേഷനിലെ വീഡിയോ അല്‍പം കുഴപ്പം പിടിച്ചതാണെന്ന് സി വി ആനന്ദ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ പറഞ്ഞു.

'പൊലീസ് ജോലി വളരെ ബുദ്ധിമുട്ടേറിയ പണിയാണ്. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്. അവര്‍ അവരുടെ ജീവിത പങ്കാളിയെ പൊലീസില്‍നിന്നും തന്നെ കണ്ടെത്തിയതെന്ന് ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ആഘോഷിക്കാനുള്ള കാരണമാണ്. ഇരുവരും പൊലീസുകാരായതുകൊണ്ട് തന്നെ പൊലീസ് വകുപ്പിന്റെ സ്ഥലവും ചിന്ഹങ്ങളും ഉപയോഗിക്കുന്നതില്‍ തെറ്റില്ല. അവര്‍ ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നെങ്കില്‍ ഷൂടിങിന് സമ്മതം നല്‍കുമായിരുന്നു. ചിലര്‍ക്കെങ്കിലും ഇക്കാര്യത്തില്‍ വിയോജിപ്പുണ്ടാകാം. എന്നാല്‍, കല്യാണത്തിന് വിളിച്ചില്ലെങ്കില്‍ കൂടി അവരെ അനുഗ്രഹിക്കാനാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ അനുമതിയില്ലാതെ ഇത്തരം കാര്യങ്ങള്‍ ചെയ്യരുതെന്നാണ് മറ്റുള്ളവരോട് പറയാനുള്ളത്.-' സി വി ആനന്ദ് പറഞ്ഞു.

Pre-wedding shoot



പൊലീസ് സ്റ്റേഷനിലും ഔദ്യോഗിക വാഹനത്തിലും യൂനിഫോമിലുമായുള്ള പ്രീ വെഡിങ് വീഡിയോ ശരിയായ രീതിയല്ലെന്നും നടപടി സ്വീകരിക്കണമെന്നും ഒരു വിഭാഗവും ഒരേ ഡിപാര്‍ട്‌മെന്റ് ജോലി ചെയ്യുന്ന രണ്ടുപേര്‍ അവരുടെ ജോലിയെയും വീഡിയോയില്‍ ചേര്‍ത്തത് നല്ല കാര്യമാണെന്ന് മറുവിഭാഗവും സാമൂഹിക മാധ്യമങ്ങളില്‍ സമ്മിശ്രരീതിയിലുള്ള ചര്‍ച്ച സജീവമാക്കിയതോടെയാണ് സി വി ആനന്ദ് വിശദീകരണവുമായി രംഗത്തെത്തിയത്.

പൊലീസ് ഉദ്യോഗസ്ഥ പൊലീസ് കാറില്‍ വന്നിറങ്ങുന്നതും സല്യൂട് സ്വീകരിക്കുന്നതും പിന്നീട് പരാതി പരിശോധിക്കുന്നതുമാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. ഇതിനിടയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ കാറിലെത്തുകയും ചെയ്യുന്നു. പൊലീസ് സ്റ്റേഷനിലുള്ള ഈ ദൃശ്യങ്ങളാണ് ചര്‍ചയായത്.

പൊലീസ് സ്റ്റേഷനിലെ രംഗത്തിന് പിന്നാലെ ഇരുവരും തമ്മിലുള്ള നൃത്തം ഉള്‍പെടെ ചേര്‍ത്തുള്ള വീഡിയോയും ഉള്‍പെടുത്തിയിട്ടുണ്ട്. പൊലീസ് സ്റ്റേഷനില്‍ വീഡിയോ ചിത്രീകരിച്ചത് അധികാര ദുര്‍വിനിയോഗമാണെന്നും സംഭവത്തെ മേലുദ്യോഗസ്ഥര്‍ അപലപിക്കുമെന്നും കരുതിയവരുടെ മുന്നിലേക്കാണ് വിവാഹിതരാകാന്‍ പോകുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അഭിനന്ദനങ്ങളുമായി സി വി ആനന്ദ് അനുകൂലിച്ച് കുറിപ്പിട്ടത്.

Keywords: News, National, National-News, Video, Pre-Wedding Shoot, Hyderabad News, Cop, Couple, Attract, Advice, Senior, IPS Officer, Watch: Pre-wedding shoot of Hyderabad cop couple attracts an advice from senior.


Post a Comment