Follow KVARTHA on Google news Follow Us!
ad

PM Modi | 73-ാം പിറന്നാള്‍ ദിനത്തില്‍ ഡെല്‍ഹി മെട്രോയില്‍ യാത്ര നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി; യാത്രക്കാരുമായും ജീവനക്കാരുമായും സംവദിച്ചു, സെല്‍ഫിക്കും പോസ് ചെയ്തു

ഡെല്‍ഹിയിലെ ദ്വാരകയില്‍ ഇന്റര്‍നാഷനല്‍ കണ്‍വന്‍ഷന്‍ ആന്‍ഡ് എക്സ്പോ സെന്ററിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു PM Modi, Birthday Celebration, Metro Ride
ന്യൂഡെല്‍ഹി: (www.kvartha.com) 73-ാം പിറന്നാള്‍ ദിനത്തില്‍ ഡെല്‍ഹി മെട്രോയില്‍ യാത്ര നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡെല്‍ഹി എയര്‍പോര്‍ട് മെട്രോ എക്‌സ്പ്രസ് ലൈന്‍, ദ്വാരക സെക്ടര്‍ 21 മുതല്‍ പുതിയ മെട്രോ സ്റ്റേഷനായ 'യശോഭൂമി ദ്വാരക സെക്ടര്‍ 25' വരെ നീട്ടുന്നതിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായാണ് പ്രധാനമന്ത്രിയുടെ മെട്രോ യാത്ര.

യാത്രക്കാരുമായും ഡെല്‍ഹി മെട്രോ ജീവനക്കാരുമായും സംവദിക്കുകയും യാത്രക്കാര്‍ക്കൊപ്പം സെല്‍ഫിക്ക് പോസും ചെയ്തു. തുടര്‍ന്ന് ഡെല്‍ഹിയിലെ ദ്വാരകയില്‍ ഇന്റര്‍നാഷനല്‍ കണ്‍വന്‍ഷന്‍ ആന്‍ഡ് എക്സ്പോ സെന്ററിന്റെ (ഐഐസിസി യശോഭൂമി കണ്‍വന്‍ഷന്‍ സെന്റര്‍) ഒന്നാം ഘട്ടം ഉദ്ഘാടനവും നിര്‍വഹിച്ചു.

രാജ്യം തിരഞ്ഞെടുപ്പിലേക്കു നീങ്ങവേ, മോദിയുടെ 73-ാം ജന്മദിനം വിവിധ മന്ത്രാലയങ്ങളുടെയും ബിജെപിയുടെയും നേതൃത്വത്തില്‍ വിപുലമായാണ് ആഘോഷിക്കുന്നത്. രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന സേവന പരിപാടികളാണു മുഖ്യം. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടുവരെ തുടര്‍പരിപാടികള്‍ നടക്കും. സാമൂഹിക സേവനം ലക്ഷ്യമിട്ടുള്ള പ്രചാരണ പരിപാടികള്‍, സര്‍കാര്‍ പദ്ധതികളെക്കുറിച്ചുള്ള ബോധവല്‍കരണം എന്നിവയ്ക്കു മന്ത്രാലയങ്ങള്‍ ഊന്നല്‍ നല്‍കും.

Watch: PM Modi takes metro ride on his birthday, selfies with passengers, New Delhi, News, Politics, PM Modi, Birthday Celebration, Metro Ride, Passengers, Selfie, Inauguration, National.


Keywords: Watch: PM Modi takes metro ride on his birthday, selfies with passengers, New Delhi, News, Politics, PM Modi, Birthday Celebration, Metro Ride, Passengers, Selfie, Inauguration, National. 

Post a Comment