Waheeda Rahman | ദാദാസാഹേബ് ഫാല്‍കേ പുരസ്‌കാരം പ്രശസ്ത ബോളിവുഡ് നടി വഹീദ റഹ് മാന്

 


ന്യൂഡെല്‍ഹി: (www.kvartha.com) ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ഈ വര്‍ഷത്തെ ദാദാസാഹേബ് ഫാല്‍കേ പുരസ്‌കാരത്തിന് പ്രശസ്ത നടി വഹീദാ റഹ്മാന്‍ അര്‍ഹയായി. കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രി അനുരാഗ് താക്കൂറാണ് ഇക്കാര്യം അറിയിച്ചത്. ഇന്‍ഡ്യന്‍ സിനിമയ്ക്ക് നല്‍കിയ മഹത്തായ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.

ഹിന്ദി സിനിമയിലെ മുതിര്‍ന്ന നടിമാരില്‍ ഒരാളായ വഹീദ നേരത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ഉള്‍പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതത്തില്‍ വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിക്കാനും വഹീദക്ക് കഴിഞ്ഞു.

ഗൈഡ്, സാഹിബ് ബീബി ഓര്‍ ഗുലാം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയ മികവിന് ഏറെ പ്രകീര്‍ത്തിക്കപ്പെട്ടിട്ടുള്ള പ്രതിഭയാണ് വഹീദ. 1972ല്‍ രാജ്യം പദ്മശ്രീയും 2011ല്‍ പദ്മഭൂഷണും നല്‍കി ആദരിച്ചിരുന്നു.

Waheeda Rahman | ദാദാസാഹേബ് ഫാല്‍കേ പുരസ്‌കാരം പ്രശസ്ത ബോളിവുഡ് നടി വഹീദ റഹ് മാന്



തമിഴ്‌നാട്ടിലെ ചെങ്കല്‍പ്പേട്ടില്‍ ജനിച്ച വഹീദ 'റൊജലൂ മറായി' എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്കുള്ള പ്രവശം. പ്യാസ്, കാഗസ് ക ഫൂല്‍, രേഷ്മ ഔര്‍ ഷേര, നീല്‍ കമല്‍, ഖമോഷി, കഭി കഭീ, നാംകീന്‍, ചാന്ദ്നി, ലംഹേ തുടങ്ങിയ വഹീദയുടെ ശ്രദ്ധേയമായ ചിത്രങ്ങളില്‍ ചിലതാണ്.

Keywords:
News, National, National-News, Malayalam-News, Waheeda Rahman, Dadasaheb Phalke, Lifetime Achievement, Award, Anurag Thakur, Minister, Waheeda Rahman to be honoured with Dadasaheb Phalke Lifetime Achievement award.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia