Follow KVARTHA on Google news Follow Us!
ad

Vijay Antony | 'മീര ഇപ്പോഴും എന്നോട് സംസാരിക്കാറുണ്ടെന്ന് തോന്നുന്നു, അവള്‍ക്കൊപ്പം ഞാനും മരിച്ചുകഴിഞ്ഞു'; മകളുടെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം ആദ്യമായി പ്രതികരിച്ച് നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണി

ഫേസ്ബുകിലൂടെയായിരുന്നു താരം വികാരധീനനായത് Tamil Nadu, Chennai News, Vijay Antony, Daughter, Meera, Death, Facebook, Social Media
ചെന്നൈ: (www.kvartha.com) കഴിഞ്ഞ ചൊവ്വാഴ്ചയാണ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ പ്ലസ് ടു വിദ്യാര്‍ഥിനിയായ മൂത്ത മകള്‍ മീര(16)യെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പതിവ് പോലെ ഉറങ്ങാന്‍ മുറിയിലേക്ക് പോവുകയായിരുന്നു. പുലര്‍ചെ ശബ്ദം കേട്ട് മുറിയിലെത്തിയ വിജയ് ആണ് മീരയെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

ബുധനാഴ്ച ചെന്നൈയില്‍ വെച്ചായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്. താരത്തിന്റെ ദുഃഖത്തില്‍ പങ്കുചേരാനും ആശ്വസിപ്പിക്കാനുമായി നിരവധി പേര്‍ അനുശോചനവുമായി സംസ്‌കാതരചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇപ്പോഴിതാ, മകള്‍ മീരയുടെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് വിജയ് ആന്റണി.

ഫേസ്ബുകിലൂടെയായിരുന്നു താരം വികാരാധീനനായി പ്രതികരിച്ചത്. മകള്‍ക്കൊപ്പം താനും മരിച്ചു കഴിഞ്ഞു. ഇപ്പോഴും മീര തന്നോട് സംസാരിക്കാറുണ്ടെന്ന് തോന്നുന്നുവെന്നും ഇനി ചെയ്യുന്ന ഏതൊരു നല്ല പ്രവൃത്തിയും അവളുടെ പേരില്‍ ആയിരിക്കുെമന്നും വിജയ് കുറിച്ചു.

മീര ധൈര്യശാലിയും ദയയുള്ളവളുമായിരുന്നുവെന്നും മതമോ ജാതിയോ മതമോ പണമോ അസൂയയോ വേദനയോ ദാരിദ്ര്യമോ തിന്മയോ ഇല്ലാത്ത ശാന്തമായ ഒരു സ്ഥലത്തേക്ക് മകള്‍ യാത്രയായെന്നുമാണ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

വിജയ് ആന്റണിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:

'എന്റെ പ്രിയപ്പെട്ടവരേ, ധൈര്യശാലിയും ദയയുള്ളവളുമായിരുന്നു എന്റെ മകള്‍ മീര. മതമോ ജാതിയോ മതമോ പണമോ അസൂയയോ വേദനയോ ദാരിദ്ര്യമോ തിന്മയോ ഇല്ലാത്ത ശാന്തമായ ഒരു സ്ഥലത്തേക്ക് അവള്‍ യാത്രയായി. ഇപ്പോഴും അവള്‍ എന്നോട് സംസാരിക്കാറുണ്ടെന്ന് തോന്നുന്നു. അവള്‍ക്കൊപ്പം ഞാനും മരിച്ചുകഴിഞ്ഞു. ഇപ്പോള്‍ അവള്‍ക്കൊപ്പം സമയം ചിലവഴിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഞാന്‍ തുടങ്ങുന്ന ഏതൊരു നല്ല പ്രവൃത്തിയും അവളുടെ പേരില്‍ ആയിരിക്കും. എല്ലാം ആരംഭിക്കുന്നത് അവളായിരിക്കുമെന്നും വിശ്വസിക്കുന്നു'.



Keywords: News, National, National-News, Chennai-News, Tamil Nadu, Chennai News, Vijay Antony, Daughter, Meera, Death, Facebook, Social Media, Condolence, Plus Two, Student, Vijay Antony breaks silence after daughter Meera's death; says, 'I died with her'.

Post a Comment