ഗൂഢാലോചന അന്വേഷിച്ചാല്‍ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കുടുങ്ങും. ഗണേഷിനെ മന്ത്രിയാക്കിയാല്‍ സര്‍കാരിന്റെ പ്രതിഛായയെ ബാധിക്കും. തുണിയുടുക്കാതെ നടക്കുന്നവനെ തുണിപൊക്കി കാണിക്കുന്നതിനു തുല്യമാണു ഗണേഷ് കുമാറിന്റെ അവസ്ഥ എന്നും അദ്ദേഹം പരിഹസിച്ചു. ഫെന്നി ബാലകൃഷ്ണന്‍ പറയുന്നതെല്ലാം കള്ളക്കഥകളാണ്. ആരുടെയും പേരു ചേര്‍ക്കാനോ ഒഴിവാക്കാനോ താന്‍ ഇടപെട്ടിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഉമ്മന്‍ ചാണ്ടിക്ക് മാധ്യമങ്ങള്‍ നല്‍കിയ ദൈവീക പരിവേഷമാണു പുതുപ്പള്ളിയിലെ വന്‍ വിജയത്തിനു കാരണം. കുലംകുത്തികളുടെ ബീഭത്സ രൂപമാണ് സിബിഐ റിേപാര്‍ടിലൂടെ പുറത്തു വന്നിട്ടുള്ളത്. 'അച്ഛനെയും സഹോദരിയെയും ചതിച്ചവനാണു ഗണേഷ് കുമാര്‍. ഒരുകാലത്തും അദ്ദേഹത്തെ മന്ത്രിയാക്കാന്‍ പാടില്ല. ജനാധിപത്യത്തെ വ്യഭിചരിക്കുന്നയാളാണ് അയാള്‍. സിനിമാക്കാരനായാല്‍ എന്തുമാകാമെന്ന ധാരണ വേണ്ട' എന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.
Keywords: Vellapally Natesan Slams K B Ganeshkumar MLA, Pathanamthitta, News, Vellapally Natesan, Criticized, K B Ganeshkumar, Solar Case, CBI Report, Politics, Religion, Controversy, Kerala.