Found Dead | വടകര പുതുപ്പണത്ത് കാണാതായ വയോധിക കിണറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

 


കണ്ണൂര്‍: (www.kvartha.com) വടകര പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കാണാതായ വയോധികയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൂന്ന് ദിവസം മുമ്പ് കാണാതായ പാലോളിപ്പാലം ചാത്തോത്ത് സുഹറ (65)യെ ആണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ ബുധനാഴ്ച (13.09.2023) രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ച മുതല്‍ കാണാതായ ഇവര്‍ക്ക് വേണ്ടി വ്യാപക തിരച്ചില്‍ നടത്തിവരികയായിരുന്നു. ഇതിനിടെയിലാണ് മൃതദേഹം കണ്ടെത്തിയത്.

വടകര പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. മൃതദേഹം പുറത്തെടുത്ത് ജില്ലാ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. വടകര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

Found Dead | വടകര പുതുപ്പണത്ത് കാണാതായ വയോധിക കിണറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

Keywords: News, Kerala, Kerala-News, Local-News, Regional-News, Puthuppanam News, Vatakara News, Missing, Woman, Found Dead, Well, Dead Body, Vatakara: Missing old woman found dead in a well in Vadakara Puthupanam.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia