V Muraleedharan | കുവൈറ്റിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന നഴ്‌സുമാർക്ക് മുലയൂട്ടാൻ അനുമതി നൽകിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ; മോചനം കാത്ത് 19 മലയാളികൾ ഉൾപെടെ 34 ഇൻഡ്യക്കാർ

 


ന്യൂഡെൽഹി: (www.kvartha.com) കുവൈറ്റിൽ അറസ്റ്റിലായ ഇൻഡ്യൻ നഴ്‌സുമാരുടെ മോചനം ഉറപ്പാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. വിദേശകാര്യ മന്ത്രാലയവും ഇൻഡ്യൻ എംബസിയും അധികൃതരുമായി ചർച നടത്തി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 19 മലയാളികൾ ഉൾപെടെ 34 ഇൻഡ്യൻ നഴ്സുമാരാണ് ഒരു സ്വകാര്യ ക്ലിനികിൽ അധികൃതർ നടത്തിയ പരിശോധനയിൽ അറസ്റ്റിലായത്.

V Muraleedharan | കുവൈറ്റിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന നഴ്‌സുമാർക്ക് മുലയൂട്ടാൻ അനുമതി നൽകിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ; മോചനം കാത്ത് 19 മലയാളികൾ ഉൾപെടെ 34 ഇൻഡ്യക്കാർ

പരിശോധനയില്‍ ഇവരുടെ പക്കൽ ആവശ്യമായ രേഖകളില്ലെന്ന് കണ്ടെത്തിയതോടെയാണ് നടപടിയെന്നാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. അറസ്റ്റിലായ മലയാളി നഴ്‌സുമാരിൽ അഞ്ച് മുലയൂട്ടുന്ന അമ്മമാരുമുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കുഞ്ഞുങ്ങളുള്ളവർക്ക് അവരെ കാണാനും മുലയൂട്ടാനും അനുമതി നൽകിയിട്ടുണ്ടെന്നും മന്ത്രി വി മുരളീധരൻ വ്യക്തമാക്കി.

അതേസമയം, തങ്ങൾ യോഗ്യതയുള്ളവരാണെന്നും കൃത്യമായ തൊഴിൽ വിസയിലും സ്‌പോൺസർഷിപോടെയുമാണ് ജോലി ചെയ്യുന്നതെന്നും മലയാളി നഴ്‌സുമാരുടെ കുടുംബാംഗങ്ങൾ പറഞ്ഞു. ഇവരിൽ പലരും കഴിഞ്ഞ മൂന്ന് മുതൽ 10 വർഷമായി ഒരേ ക്ലിനികിൽ ജോലി ചെയ്യുന്നവരാണ്. ഫിലീപീന്‍സ്, ഈജിപ്ത്, ഇറാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരും പിടിയിലായിട്ടുണ്ട്. ഒരു ഇറാനിയൻ പൗരന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയാണെന്നും ഉടമയും സ്‌പോൺസറും തമ്മിലുള്ള തർക്കമാണ് റെയ്ഡിലേക്കും അറസ്റ്റിലേക്കും നയിച്ചതെന്നുമാണ് നഴ്‌സുമാരുടെ ബന്ധുക്കൾ പറയുന്നത്.

Keywords: News, National, World, New Delhi, V Muraleedharan, Kuwait, Nurse, Arrest,   V Muraleedharan says that jailed nurses in Kuwait permitted to breastfeed.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia