Follow KVARTHA on Google news Follow Us!
ad

Minor Killed | മുട്ട കഴിച്ചതിന്റെ ബില്‍ കൊടുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം കലാശിച്ചത് ദുരന്തത്തില്‍; '15 കാരനെ തല്ലിക്കൊന്ന് മൃതദേഹം ഒളിപ്പിച്ചു'; സുഹൃത്തുക്കള്‍ അറസ്റ്റില്‍

രാത്രിയായിട്ടും കുട്ടി തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ തിരച്ചില്‍ തുടങ്ങിയത് UP News, Maharajganj News, Ghughuli Village, Killed, Minor,
ഗൊരഖ് പുര്‍: (www.kvartha.com) ഭക്ഷണം കഴിച്ചതിന്റെ ബില്‍ കൊടുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം കലാശിച്ചത് ദുരന്തത്തില്‍. 15 കാരനെ സുഹൃത്തുക്കള്‍ കൊലപ്പെടുത്തി മൃതദേഹം ഒളിപ്പിച്ചതായി റിപോര്‍ട്. ചന്ദന്‍ എന്ന കൗമാരക്കാനാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിലാണ് സംഭവം.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഘുഗുലി ഗ്രാമത്തില്‍ വ്യാഴാഴ്ച വൈകുന്നേരമാണ് കൃത്യം നടന്നത്. ചന്ദന്‍ മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം തട്ടുകടയില്‍ നിന്നും മുട്ട കഴിച്ചിരുന്നു. ഈ കഴിച്ചതിന്റെ പൈസയായ 115 രൂപയാണ് കടക്കാരന് കൊടുക്കേണ്ടിയിരുന്നത്. എന്നാല്‍ ബില്‍ കൊടുക്കുന്നതിനെ ചൊല്ലി ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായി.

പിന്നാലെ മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് ചന്ദനെ അഹിരൗലി ഗ്രാമത്തിലേക്ക് കൊണ്ടുപോയി. അവിടെ വയലില്‍ വെച്ച് മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് ചന്ദനെ കൊലപ്പെടുത്തി. തുടര്‍ന്ന് ചന്ദന്റെ മൃതദേഹം ഛോട്ടി ഗണ്ഡക് നദിയുടെ തീരത്ത് ഒളിപ്പിച്ചശേഷം പ്രതികള്‍ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു.

രാത്രിയായിട്ടും മകന്‍ വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ തിരച്ചില്‍ തുടങ്ങി. ശനിയാഴ്ച ഉച്ചയോടെയാണ് ചന്ദന്റെ പിതാവ് പൊലീസില്‍ പരാതി നല്‍കിയത്. പിറ്റേന്ന് രാവിലെ ഘുഗുലി പൊലീസ് നദീ തീരത്ത് നിന്ന് ചന്ദന്റെ മൃതദേഹം കണ്ടെത്തി. പ്രതികളെ അറസ്റ്റ് ചെയ്‌തെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.



Keywords: News, National, National-News, Crime, Crime-News, UP News, Maharajganj News, Ghughuli Village, Killed, Minor, Food, Bill, Dispute, Uttar Pradesh: Minor killed after dispute over paying Rs 115 bill. 


Post a Comment