Follow KVARTHA on Google news Follow Us!
ad

Pension | യുപിയില്‍ വിധവകള്‍ക്കും വൃദ്ധകള്‍ക്കും പ്രതിമാസ പെന്‍ഷന്‍ 1000 രൂപ; പശുക്കള്‍ക്ക് 1500 രൂപ

കന്നുകാലി ഭക്ഷണത്തിനായി ഒരു വര്‍ഷം 2,500 കോടിയിലധികമാണ് സര്‍കാര്‍ ചിലവഴിക്കുന്നത് Pension, Cows, Food, Shelter, Press Release, National News
ലക് നൗ: (www.kvartha.com) ഉത്തര്‍പ്രദേശില്‍ വിധവകള്‍ക്കും വൃദ്ധര്‍ക്കും ലഭിക്കുന്ന സാമൂഹിക സുരക്ഷാ പെന്‍ഷനേക്കാള്‍ കൂടുതല്‍ തുക അലഞ്ഞുതിരിയുന്ന പശുക്കള്‍ക്ക് നല്‍കാന്‍ തീരുമാനിച്ച് യോഗി ആദിത്യ നാഥ് സര്‍കാര്‍. അലഞ്ഞുതിരിയുന്ന പശുക്കളെ സംരക്ഷിക്കുന്ന ഗോശാലകള്‍ക്ക് പശുവൊന്നിന് 1500 രൂപ വീതം നല്‍കും.

സെപ്തംബര്‍ ഒമ്പതിനാണ് ഇതുസംബന്ധിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വര്‍ത്താകുറിപ്പ് പ്രസിദ്ധീകരിച്ചത്. പശുക്കള്‍ക്ക് നേരത്തെ 900 രൂപയായിരുന്നു നല്‍കിയിരുന്നത്. ഇതാണ് ഇപ്പോള്‍ പ്രതിദിനം 50 രൂപ എന്ന നിരക്കില്‍ മാസം 1,500 ആക്കി വര്‍ധിപ്പിച്ചത്.
            
UP gives more for food to stray cows than to widows, elderly as pension, shows govt data, UP, News, Politics, Pension, Cows, Food, Shelter, Protection, Yogi Adityanath, Press Release, National News

ഏകദേശം 13.7 ലക്ഷം അലഞ്ഞുതിരിയുന്ന കന്നുകാലികളെയാണ് സംസ്ഥാനത്തെ 6,889 പശു സംരക്ഷണ കേന്ദ്രങ്ങളിലും മറ്റുമായി പാര്‍പ്പിച്ചിരിക്കുന്നതെന്നാണ് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നല്‍കുന്ന കണക്ക്. ഇതില്‍ 11.9 ലക്ഷം പശുക്കള്‍ പശു സംരക്ഷണ കേന്ദ്രങ്ങളിലാണ്. കൂടാതെ 1,85,000 പശുക്കള്‍ മുഖ്യ മന്ത്രി സഹഭഗീത യോജനയ്ക്ക് കീഴില്‍ വ്യക്തികളുടെ സംരക്ഷണത്തില്‍ കഴിയുന്നു. അതായത്, കന്നുകാലി ഭക്ഷണത്തിനായി ഒരു വര്‍ഷം 2,500 കോടിയിലധികമാണ് സര്‍കാര്‍ ചിലവഴിക്കുന്നത്.

എന്നാല്‍ ഭര്‍ത്താവ് മരിച്ചതോ ഉപേക്ഷിച്ചതോ ആയ വിധവകള്‍ക്കും 60 വയസ്സിന് മുകളിലുള്ള വൃദ്ധര്‍ക്കും പ്രതിമാസം 1,000 രൂപയാണ് യുപി സര്‍കാര്‍ പെന്‍ഷന്‍ നല്‍കുന്നത്. 2022-23 സംസ്ഥാന ബജറ്റില്‍ 5.49 ദശലക്ഷം വാര്‍ധക്യ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് മൊത്തം 6,069 കോടി രൂപയാണ് സര്‍കാര്‍ വിതരണം ചെയ്തത്. വിധവാ പെന്‍ഷന്‍ പദ്ധതിക്ക് കീഴില്‍ 2.72 ദശലക്ഷം ഗുണഭോക്താക്കള്‍ക്ക് 3,299 കോടി വിതരണം ചെയ്തു.

പശുക്കളെയും കാളകളെയും എരുമകളെയും കശാപ്പ് ചെയ്യുന്നത് ഉത്തര്‍പ്രദേശില്‍ ശിക്ഷാര്‍ഹമാണ്. അതിനാല്‍ കര്‍ഷകര്‍ പ്രായമായ കന്നുകാലികളെ പരിപാലിക്കുന്നത് ഒഴിവാക്കാന്‍ തെരുവിലേക്ക് അഴിച്ചുവിടുകയാണ് പതിവ്. ഇവ മിക്കപ്പോഴും വയലുകളിലും കൃഷിസ്ഥലങ്ങളിലും കയറി കൃഷി നശിപ്പിക്കുന്നതും റോഡുകളില്‍ ഗതാഗതക്കുരുക്കും അപകടവും സൃഷ്ടിക്കുന്നതും പതിവാണ്. തുടര്‍ന്നാണ് ഇവയ്ക്ക് പാര്‍പിടം ഒരുക്കാന്‍ സര്‍കാര്‍ തീരുമാനിച്ചത്.   

Keywords: UP gives more for food to stray cows than to widows, elderly as pension, shows govt data, UP, News, Politics, Pension, Cows, Food, Shelter, Protection, Yogi Adityanath, Press Release, National News.

Post a Comment