SWISS-TOWER 24/07/2023

Shut Down | അധ്യാപകരെയും വിദ്യാര്‍ഥികളെയും മാതാപിതാക്കളെയും ആശങ്കയിലാഴ്ത്തി വിചിത്രമായ തീരുമാനം; ഇന്‍ഗ്ലന്‍ഡില്‍ 156 സ്‌കൂളുകള്‍ അടച്ചുപൂട്ടണമെന്ന് സര്‍കാര്‍

 


ADVERTISEMENT

ലന്‍ഡന്‍: (www.kvartha.com) അധ്യാപകരെയും വിദ്യാര്‍ഥികളെയും മാതാപിതാക്കളെയും ആശങ്കയിലാഴ്ത്തി വിചിത്രമായ തീരുമാനവുമായി ഇന്‍ഗ്ലന്‍ഡ് സര്‍കാര്‍. ബലക്ഷയത്തിന്റെ പേരില്‍ 156 സ്‌കൂള്‍ കെട്ടിടങ്ങള്‍ അടച്ചുപൂട്ടാനാണ് സര്‍കാര്‍ തീരുമാനിച്ചിരിക്കുന്നത്. കെട്ടിട നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്ന പ്രത്യേകതരം കോണ്‍ക്രീറ്റ് (റീഇന്‍ഫോഴ്‌സ്ഡ് ഓടോക്ലേവ്ഡ് ഏറിയേറ്റഡ് കോണ്‍ക്രീറ്റ്) ബലക്ഷയമുള്ളതാണെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് അടിയന്തര നടപടി കൈകൊള്ളുന്നത്.
Aster mims 04/11/2022

156 ല്‍ 50 സ്‌കൂളുകള്‍ വളരെ അപകടാവസ്ഥയിലാണെന്ന കണ്ടെത്തലാണ് സര്‍കാര്‍ നടത്തിയിരിക്കുന്നത്. എന്നാല്‍ ഏതൊക്കെ സ്‌കൂളുകളാണ് ഇത്തരത്തില്‍ പൊളിച്ചുമാറ്റേണ്ടി വരുന്നതെന്ന് സര്‍കാര്‍ വ്യക്തമാക്കുന്നില്ല. വരും ദിവസങ്ങളില്‍ ഇതിന്റെ വിശദാംശങ്ങള്‍ അറിയിക്കുമെന്നാണ് സ്‌കൂള്‍ മിനിസ്റ്റര്‍ നിക്ക് ഗിബ് പറയുന്നത്. ഇതോടെ ഈ സ്‌കൂളികളിലെ കുട്ടികള്‍ കോവിഡ് കാലത്തിനു സമാനമായി ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറേണ്ട സാഹചര്യമാണ് സംജാതമാകുന്നത്. 

അതേസമയം, സര്‍കാര്‍ തീരുമാനത്തിനെതിരേ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. സ്‌കൂള്‍ അടച്ച് രണ്ടുമാസത്തോളം സമയമുണ്ടായിട്ടും ഇക്കാര്യത്തില്‍ സ്‌കൂള്‍ തുറക്കുന്നതിന് മൂന്നു ദിവസം മുന്‍പ് മാത്രം തീരുമാനം എടുത്തത് സര്‍കാരിന്റെ പിടിപ്പുകേടും ഉത്തരവാദിത്തം ഇല്ലായ്മയുമാണ് വ്യക്തമാക്കുന്നതെന്നാണ് സമൂഹ മാധ്യമങ്ങളിലെ വിമര്‍ശനം. സ്‌കൂളുകളുടെ ലിസ്റ്റ് രഹസ്യമാക്കി വയ്ക്കുന്നതിനെയും വിമര്‍ശിച്ചു. അവധിക്കാലത്തിനു മുമ്പ് ഈ തീരുമാനം എടുത്തിരുന്നെങ്കില്‍ ഇതിനോടകം ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ പ്രാദേശിക കൗണ്‍സിലുകള്‍ക്ക് കഴിയുമായിരുന്നുവെന്നാണ് മാതാപിതാക്കളും പറയുന്നത്. 

Shut Down | അധ്യാപകരെയും വിദ്യാര്‍ഥികളെയും മാതാപിതാക്കളെയും ആശങ്കയിലാഴ്ത്തി വിചിത്രമായ തീരുമാനം; ഇന്‍ഗ്ലന്‍ഡില്‍ 156 സ്‌കൂളുകള്‍ അടച്ചുപൂട്ടണമെന്ന് സര്‍കാര്‍


Keywords: News, World, World-News, News-Malayalam, UK News, London News, School, 156 Buildings, Concrete Safety, UK school buildings to shut over concrete safety fears. 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia