Follow KVARTHA on Google news Follow Us!
ad

Udhayanidhi Stalin| 'ബിജെപി വിഷപാമ്പ്,' ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഉദയനിധി സ്റ്റാലിന്‍

പാര്‍ടിക്ക് ഒളിക്കാന്‍ ഇടം നല്‍കുന്ന എ ഐ എ ഡി എം കെ നടപടി പാഴ് വേല Udhayanidhi Stalin, Minister, Criticized, BJP, Politics, National News
ചെന്നൈ: (www.kvartha.com) സനാതന ധര്‍മ വിവാദം ആളിക്കത്തുന്നതിനിടെ ബിജെപിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് തമിഴ് നാട് യുവജനകാര്യ മന്ത്രിയും മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന്‍. ബി.ജെ.പി വിഷപാമ്പാണെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

തമിഴ് നാട്ടില്‍ ബിജെപിക്ക് ഒളിക്കാന്‍ ഇടം നല്‍കുന്ന എ ഐ എ ഡി എം കെ നടപടി പാഴ് വേലയാണെന്നും ഇരു പാര്‍ടികള്‍ക്കും ഇടം നല്‍കരുതെന്നും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു. ജി 20 ഉച്ചകോടിക്ക് മുന്‍പ് ഡെല്‍ഹിയില്‍ ചേരിയെ മറച്ചതാണ് നരേന്ദ്രമോദി മുന്നോട്ട് വെക്കുന്ന വികസനമെന്നും അദ്ദേഹം പൊതുയോഗത്തില്‍ ചൂണ്ടിക്കാണിച്ചു.

ജി20 ഉച്ചകോടിയിലെ അത്താഴ വിരുന്നില്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പങ്കെടുത്ത് മടങ്ങിയ ശേഷമായിരുന്നു സ്റ്റാലിന്റെ പരാമര്‍ശം. ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുന്നതിനിടെ സ്റ്റാലിന്‍ ഉച്ചവിരുന്നില്‍ പങ്കെടുത്തതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. സ്റ്റാലിന്‍ തന്നെയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമേരികന്‍ പ്രസിഡന്റ് ജോ ബൈഡനുമൊപ്പമുള്ള ചിത്രം പങ്കുവച്ചത്. അതേസമയം സ്റ്റാലിനെ പിന്തുണച്ചുകൊണ്ടും ചിലര്‍ രംഗത്തുവന്നിട്ടുണ്ട്.

നേരത്തെ ഉദയനിധി തൊടുത്തുവിട്ട സനാതന ധര്‍മ പരമര്‍ശത്തില്‍ ബിജെപിയും മറ്റ് സംഘ്പരിവാര്‍ കക്ഷികളും വ്യാപക പ്രതിഷേധം ഉയര്‍ത്തിയിരുന്നു. സെപ്റ്റംബര്‍ രണ്ടിന് തമിഴ്‌നാട് പ്രോഗ്രസിവ് റൈറ്റേഴ്‌സ് ഫോറം സംഘടിപ്പിച്ച പരിപാടിയില്‍ ഉദയനിധി സ്റ്റാലിന്‍ നടത്തിയ പ്രസംഗമാണ് വിവാദമായത്. 

Udhayanidhi Stalin raises serious allegations against BJP, Chennai, News, Udhayanidhi Stalin, Minister, Criticized, BJP, Politics, Social Media, National News


ചില കാര്യങ്ങള്‍ എതിര്‍ക്കാനാവില്ലെന്നും അവയെ ഉന്മൂലനം ചെയ്യണമെന്നും സനാതന ധര്‍മത്തേയും അതുപോലെ ഉന്മൂലനം ചെയ്യുകയാണ് വേണ്ടതെന്നുമായിരുന്നു ഉദയനിധി സ്റ്റാലിന്റെ പ്രസംഗം. സനാതന ധര്‍മം സാമൂഹ്യനീതിക്കും സമത്വത്തിനും എതിരാണെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. പരാമര്‍ശത്തില്‍ ഉദയനിധിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

Keywords: Udhayanidhi Stalin raises serious allegations against BJP, Chennai, News, Udhayanidhi Stalin, Minister, Criticized, BJP, Politics, Social Media, National News.

Post a Comment