SWISS-TOWER 24/07/2023

Heavy Vehicles | ഭാര വാഹനങ്ങള്‍ക്ക് യുഎഇ റോഡുകളില്‍ വിലക്ക് ഏര്‍പെടുത്തുന്നു; 2024 മുതല്‍ നടപ്പാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

 


ADVERTISEMENT

അബൂദബി: (www.kvartha.com) ഭാര വാഹനങ്ങള്‍ക്ക് യുഎഇ റോഡുകളില്‍ വിലക്ക് ഏര്‍പെടുത്തുന്നു. 65 ടണിന് മുകളില്‍ ഭാരമുള്ള വാഹനങ്ങള്‍ക്ക് അടുത്ത വര്‍ഷം മുതല്‍ ഓടാനാവില്ല. 2024 മുതല്‍ ഇതു നടപ്പാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 

വാഹനങ്ങളുടെ ഭാരം സംബന്ധിച്ച ഫെഡറല്‍ നിയമത്തിന്റെ ഭാഗമായാണ് നിയന്ത്രണം. അടുത്ത വര്‍ഷം മുതല്‍ ഇത്തരം വാഹനങ്ങളെ നിരോധിക്കാനാണ് തീരുമാനം. ഉന്നത നിലവാരത്തിലുള്ള രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ സംരക്ഷിക്കാന്‍ കൂടിയാണിതെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പറഞ്ഞു. 

ജോലിയിലെ മികവിന് അനുസരിച്ച് സര്‍കാര്‍ ജീവനക്കാര്‍ക്ക് ആനുകൂല്യം നല്‍കാനും യോഗത്തില്‍ ധാരണയായി. മികച്ച പ്രവര്‍ത്തനം കാഴ്ച്ചവയ്ക്കുന്നവര്‍,  വേറിട്ട നേട്ടം കൈവരിച്ചവര്‍, രാജ്യത്തിനായി മികച്ച നേട്ടം സ്വന്തമാക്കിയവര്‍ എന്നിങ്ങനെ 3 വിഭാഗങ്ങളിലാക്കി തിരിച്ചാണ് ആനുകൂല്യം നല്‍കുക. ഉദ്യോഗസ്ഥരുടെ മത്സരക്ഷമതയും പ്രകടനവും മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ശെയ്ഖ് മുഹമ്മദ്  വ്യക്തമാക്കി.
Aster mims 04/11/2022

Heavy Vehicles | ഭാര വാഹനങ്ങള്‍ക്ക് യുഎഇ റോഡുകളില്‍ വിലക്ക് ഏര്‍പെടുത്തുന്നു; 2024 മുതല്‍ നടപ്പാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം


Keywords:  News, Gulf, Gulf-News, News-Malayalam, UAE News, Ban, Heavy Vehicles, Weighing, Roads, 2024, UAE to ban heavy vehicles weighing over 65 tonnes on roads from 2024.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia