Follow KVARTHA on Google news Follow Us!
ad

UAE prohibits | മെര്‍കുറി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളുടെ ഇറക്കുമതിയും ഉപയോഗവും നിരോധിച്ച് യുഎഇ; ഒന്നിലധികം തവണ സിറിന്‍ജുകള്‍ ഉപയോഗിക്കുന്നതിനും വിലക്ക്

രാജ്യത്തെ സര്‍കാര്‍, സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ക്കും ഇതു ബാധകമാണ് UAE Prohibits Import Or Use Of Mercury-Operated Thermometers, Health, Protection
അബൂദബി: (www.kvartha.com) മെര്‍കുറി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളുടെ ഇറക്കുമതിയും ഉപയോഗവും നിരോധിച്ച് യുഎഇ. തെര്‍മോമീറ്ററുകള്‍, രക്തസമ്മര്‍ദ ഉപകരണങ്ങള്‍ എന്നിവയുടെ ഇറക്കുമതിയും ഉപയോഗവുമാണ് നിരോധിച്ചത്. ഇതുകൂടാതെ ഒന്നിലധികം തവണ സിറിന്‍ജുകള്‍ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. 

ഇറക്കുമതി ചെയ്ത ഏതെങ്കിലും മെഡികല്‍, ലബോറടറി ഉപകരണങ്ങള്‍ അംഗീകൃത കേന്ദ്രങ്ങളില്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തണം. പൊതു തൊഴില്‍, ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നവയാണെന്നും ഉറപ്പാക്കണമെന്നും വ്യവസ്ഥയുണ്ട്.

രാജ്യത്തെ സര്‍കാര്‍, സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ക്കും ഇതു ബാധകമാണ്. ഡിജിറ്റല്‍ മെഡികല്‍ തെര്‍മോമീറ്ററുകള്‍, ഇലക്ട്രോ-മെഡികല്‍ തെര്‍മോമീറ്ററുകള്‍, നോണ്‍-ഇന്‍വേസിവ് മെകാനികല്‍ മെഡികല്‍ ബ്ലഡ് പ്രഷര്‍ മോണിറ്ററുകള്‍, നോണ്‍-ഇന്‍വേസിവ് ഓടമേറ്റഡ് ബ്ലഡ് പ്രഷര്‍ മോണിറ്ററുകള്‍ എന്നിവ ഉള്‍പെടെ ഈ ആവശ്യങ്ങള്‍ക്കായി ഇറക്കുമതി ചെയ്തതോ നിര്‍മിക്കുന്നതോ ആയ ഉപകരണങ്ങളും പരിശോധനാ വിധേയമാക്കി ഉപയോഗയോഗ്യമെന്ന് ഉറപ്പാക്കണം.

മെഡികല്‍, ലാബ് ഉപകരണങ്ങളില്‍ അംഗീകൃത മുദ്രയില്ലെങ്കില്‍ ഉപയോഗിക്കരുത്. ഈ മാസം 25ന് നിയമം പ്രാബല്യത്തില്‍ വരും. ഉപകരണങ്ങളുടെ സാധുത ഉറപ്പുവരുത്താന്‍ ആറു മാസം സാവകാശം നല്‍കിയിട്ടുണ്ട്.
UAE prohibits import or use of mercury-operated thermometers, Blood Presssure devices, Abu Dabi, News, Health, UAE Prohibits Import Or Use Of Mercury-Operated Thermometers, Health and Fitness, Protection, syringes, Blood pressure devices, World


Keywords: UAE prohibits import or use of mercury-operated thermometers, Blood Presssure devices, Abu Dabi, News, Health, UAE Prohibits Import Or Use Of Mercury-Operated Thermometers, Health and Fitness, Protection, syringes, Blood pressure devices, World.

Post a Comment