Follow KVARTHA on Google news Follow Us!
ad

Security | ആപ്പിൾ, ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് യുഎഇ അധികൃതരുടെ മുന്നറിയിപ്പ്; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ഹാക്കർമാർക്ക് തന്ത്രപ്രധാനമായ വിവരങ്ങളിലേക്ക് കടന്നുകയറാനാവും Security, Apple, Android, UAE, ഗൾഫ് വാർത്തകൾ
ദുബൈ: (www.kvartha.com) ആപ്പിൾ, ആൻഡ്രോയിഡ് ഉപയോക്താക്കളെ ബാധിച്ചേക്കാവുന്ന സൈബർ സുരക്ഷാ പ്രശ്‌നത്തെക്കുറിച്ച് യുഎഇ അധികൃതർ മുന്നറിയിപ്പ് നൽകി. ആൻഡ്രോയിഡ് ഉപയോക്താക്കളെ ബാധിച്ചേക്കാവുന്ന CVE-2023-41064, CVE-2023-41061, CVE-2023-35674 എന്നിവയുമായി ബന്ധപ്പെട്ട ഗുരുതരമായ സുരക്ഷാ അപകടത്തെ കുറിച്ച് ആപ്പിൾ ചൂണ്ടിക്കാട്ടിയതായി യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിൽ ട്വീറ്റിൽ അറിയിച്ചു.

News, World, Security, Apple, Android, UAE, Gulf, UAE authority issues security flaw warning for Apple, Android users.

സുരക്ഷാ പ്രശ്‌നങ്ങളെ ചെറുക്കുന്നതിന് ആപ്പിളും ആൻഡ്രോയിഡും പുറത്തുവിടുന്ന ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ ഇൻസ്റ്റാൾ ചെയ്യാൻ അധികൃതർ ഉപയോക്താക്കളോട് നിർദേശിച്ചു. ഈ പിഴവുകൾ മൂലം ഹാക്കർമാർക്ക് ഉപയോക്താക്കളുടെ തന്ത്രപ്രധാനമായ വിവരങ്ങളിലേക്ക് കടന്നുകയറാനും ഉപകരണത്തിന്റെ പൂർണ നിയന്ത്രണം സ്വന്തമാക്കാനും കഴിയും.

ആപ്പിൾ ഉപകരണങ്ങളിൽ പുതുതായി കണ്ടെത്തിയ പിഴവ് മുതലെടുത്ത് സ്‌പൈവെയർ കണ്ടെത്തിയതായി ഡിജിറ്റൽ വാച്ച്‌ഡോഗ് ഗ്രൂപ്പായ സിറ്റിസൺ ലാബിലെ ഗവേഷകർ അറിയിച്ചിട്ടുണ്ട്. ആപ്പിളിന്റെ ഉപകരണങ്ങളിൽ ലഭ്യമായ 'ലോക്ക്ഡൗൺ മോഡ്' എന്ന ഉയർന്ന സുരക്ഷാ ഫീച്ചർ ഉപയോഗിക്കുന്നത് ഈ പ്രത്യേക ആക്രമണത്തെ തടയുമെന്ന് ആപ്പിൾ അധികൃതർ വ്യക്തമാക്കിയതായി സിറ്റിസൺ ലാബ് കൂട്ടിച്ചേർത്തു.

Keywords: News, World, Security, Apple, Android, UAE, Gulf, UAE authority issues security flaw warning for Apple, Android users.
< !- START disable copy paste -->

Post a Comment