Follow KVARTHA on Google news Follow Us!
ad

UAE Visa | യുഎഇയിൽ ജോലിയോ വ്യാപാരമോ ഇല്ലെങ്കിൽ പോലും താമസിക്കാൻ വിസ ലഭിക്കും! കുടുംബത്തെയും കൊണ്ടുവരാം; ഇതാ 3 തരം വിസകൾ

എമിറേറ്റ്‌സ് ഐഡന്റിറ്റി കാർഡ് നേടുകയും ചെയ്യാം Golden Visa, Remote Work, United Arab Emirates, UAE, ഗൾഫ് വാർത്തകൾ
അബുദബി: (www.kvartha.com) യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ (UAE) പ്രവാസികൾക്ക് അവിടെ ജോലിയോ വ്യാപാരമോ ഇല്ലെങ്കിൽ പോലും വീട് വാങ്ങാനും എമിറേറ്റ്‌സ് ഐഡന്റിറ്റി കാർഡ് നേടാനും അവരുടെ കുടുംബാംഗങ്ങളെ വിസ സ്പോൺസർ ചെയ്ത് കൊണ്ടുവരാനും കഴിയും. കാരണം യുഎഇയിൽ ആർക്കും താമസിക്കാൻ കഴിയുന്ന റസിഡൻസ് വിസ സൗകര്യം രാജ്യം നൽകിവരുന്നുണ്ട്. പ്രവാസികൾക്ക് ഉപയോഗപ്പെടുത്താൻ കഴിയുന്ന മൂന്ന് തരം റസിഡൻസ് വിസകൾ അറിയാം.

News, World, Golden Visa, Remote Work, United Arab Emirates, UAE,  UAE: 3 visas that allow expats to stay without a job or business.

(1) റിമോട്ട് വർക്ക് വിസ - ഒരു വർഷം
(Remote Work Visa)

റിമോട്ട് വർക്ക് വിസ (Digital Nomad Visa) ഉപയോഗിച്ച് വിദേശികൾക്ക് യുഎഇയിൽ സ്വന്തം സ്‌പോൺസർഷിപ്പിൽ താമസിച്ച് വെർച്വലായി ജോലി ചെയ്യാം. ഒരു വർഷമാണ് കാലാവധി. മാസം കുറഞ്ഞത് 5,000 അമേരിക്കൻ ഡോളർ ശമ്പളമുള്ളവർക്ക് അപേക്ഷിക്കാം. കൂടാതെ കുടുംബത്തെയും കൊണ്ടുവരാനാകും.

നിബന്ധനകൾ

* ക്രിമിനൽ പശ്ചാത്തലം ഉള്ളവരാകരുത് എന്നതാണ് പ്രഥമവും പ്രധാനവുമായ ആവശ്യം
* തൊഴിലുടമയിൽ നിന്നുള്ള കത്ത്, കരാർ അല്ലെങ്കിൽ ഫ്രീലാൻസ് ജോലിയുടെ തെളിവ് പോലെയുള്ള തെളിവുകൾ നിങ്ങൾ നൽകേണ്ടതുണ്ട്.
* നിങ്ങളുടെ പ്രതിമാസ വരുമാനം കുറഞ്ഞത് 12,853 ദിർഹമോ മറ്റൊരു കറൻസിയിൽ അതിന് തുല്യമോ ആയിരിക്കണം.
* കുറഞ്ഞത് ആറ് മാസത്തെ കാലാവധിയുള്ള പാസ്പോർട്ട്.

ഫെഡറൽ അതോറിട്ടി ഫോർ ഐഡന്റി​റ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി വെബ്‌സൈ​റ്റിലൂടെ അപേക്ഷ സമർപ്പിക്കാം

(2) റിയൽ എസ്റ്റേറ്റ് നിക്ഷേപക വിസ - രണ്ട് അല്ലെങ്കിൽ 10 വർഷത്തെ വിസ
(Real estate investor visa)

നിങ്ങൾ യുഎഇ റിയൽ എസ്റ്റേറ്റിൽ എത്ര പണം നിക്ഷേപിച്ചു എന്നതിനെ ആശ്രയിച്ച് നിങ്ങൾക്ക് ഒന്നുകിൽ രണ്ട് വർഷത്തേക്ക് സ്വയം സ്പോൺസർ ചെയ്ത താമസ വിസ നേടാം. അല്ലെങ്കിൽ ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കാം. നിങ്ങൾക്കോ നിങ്ങളുടെ പങ്കാളിയുമായി സംയുക്തമായോ കുറഞ്ഞത് 750,000 ദിർഹമോ തുല്യമായതോ ആയ സ്വത്തുണ്ടെങ്കിൽ ദുബൈ ലാൻഡ് ഡിപ്പാർട്ട്‌മെന്റിന്റെ (DLB) ക്യൂബ് സെന്റർ വഴി ഈ വിസയ്ക്ക് അപേക്ഷിക്കാം. രണ്ട് മില്യൺ ദിർഹമോ അതിലധികമോ മൂല്യമുള്ള സ്വത്തുണ്ടെങ്കിൽ നിങ്ങൾക്ക് ഗോൾഡൻ വിസയ്ക്ക് അർഹതയുണ്ട്.

റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിലൂടെ ഗോൾഡൻ വിസ നേടുന്നതിനുള്ള മാനദണ്ഡങ്ങൾ

* കുറഞ്ഞത് രണ്ട് ദശലക്ഷം ദിർഹം വിലയുള്ള വീട് വാങ്ങുന്ന റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ഗോൾഡൻ വിസയ്ക്ക് അർഹതയുണ്ട്.
* നിർദിഷ്‌ട പ്രാദേശിക ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത് പ്രോപ്പർട്ടി വാങ്ങുമ്പോൾ നിക്ഷേപകർക്ക് ഗോൾഡൻ വിസയും ലഭിക്കും.
* അംഗീകൃത പ്രാദേശിക റിയൽ എസ്റ്റേറ്റ് കമ്പനികളിൽ നിന്ന് കുറഞ്ഞത് രണ്ട് മില്യൺ ദിർഹത്തിന് ഒന്നോ അതിലധികമോ ഓഫ് പ്ലാൻ പ്രോപ്പർട്ടികൾ വാങ്ങുമ്പോൾ നിക്ഷേപകർക്ക് ഗോൾഡൻ വിസ ലഭിക്കും.

(3) യുഎഇ റിട്ടയർമെന്റ് വിസ - അഞ്ച് വർഷം
(UAE Retirement Visa)

55 വയസും അതിൽ കൂടുതലുമുള്ള വിരമിച്ച താമസക്കാർക്കാണ് അഞ്ച് വർഷത്തേക്ക് യുഎഇ റിട്ടയർമെന്റ് വിസ നൽകുന്നത്. പക്ഷെ ഈ വിസ ലഭിക്കാൻ ചില നിബന്ധനകൾ പൂർത്തിയാവേണ്ടതുണ്ട്.

നിബന്ധനകൾ

* വിരമിക്കുമ്പോൾ സന്ദർശകന് 55 വയസോ അതിൽ കൂടുതലോ പ്രായമുണ്ടായിരിക്കണം
* യുഎഇക്ക് അകത്തോ പുറത്തോ 15 വർഷത്തിൽ കുറയാതെ ജോലി ചെയ്തിരിക്കണം.
* ഒരു ദശലക്ഷം ദിർഹത്തിൽ കുറയാത്ത സ്വത്തോ വസ്തുവകകളോ ഉണ്ടായിരിക്കണം.
* അല്ലെങ്കിൽ 1 മില്യൺ ദിർഹത്തിൽ കുറയാത്ത നിക്ഷേപമോ 20,000 ദിർഹത്തിൽ കുറയാത്ത മാസ വരുമാനമോ ഉള്ള വ്യക്തിയായിരിക്കണം. എന്നാൽ ദുബൈയിൽ 15,000 ദിർഹം പ്രതിമാസ വരുമാനമുള്ള ആൾക്കും വിസ ലഭിക്കും.
* ഇവർ കഴിഞ്ഞ ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ നൽകേണ്ടതുണ്ട്.

Keywords: News, World, Golden Visa, Remote Work, United Arab Emirates, UAE,  UAE: 3 visas that allow expats to stay without a job or business.
< !- START disable copy paste -->

Post a Comment