Trial | കേരളത്തെ നടുക്കിയ പാനൂര്‍ വിഷ്ണു പ്രിയ വധക്കേസിന്റെ വിചാരണ സെപ്തംബര്‍ 21ന് തുടങ്ങും
Sep 17, 2023, 20:06 IST
കണ്ണൂര്‍: (www.kvartha.com) നാടിനെ നടുക്കിയ പാനൂരിലെ വിഷ്ണു പ്രിയ വധക്കേസിന്റെ വിചാരണ സെപ്റ്റംബര്‍ 21 മുതല്‍ ആരംഭിക്കും.
പാനൂര്‍ വള്ള്യായിയിലെ കണ്ണച്ചന്‍ കണ്ടി വീട്ടില്‍ വിനോദിന്റെ മകള്‍ വിഷ്ണു പ്രിയ(23) ആണ് 2022 ഒക്ടോബര്‍ 22 ന് പകല്‍ 12 മണിക്ക് വീട്ടിലെ കിടപ്പ് മുറിയില്‍ അരും കൊല ചെയ്യപ്പെട്ടത്.
പ്രണയം നിരസിച്ചതിന്റെ വിരോധം കാരണം വിഷ്ണു പ്രിയയുടെ ആണ്‍ സുഹൃത്തായിരുന്ന മാനന്തേരി സ്വദേശിയായ ശ്യാംജിത് വിഷ്ണു പ്രിയയെ കഴുത്തറുത്ത് കൊല ചെയ്തുവെന്നാണ് കേസ്. പ്രതിയായ ശ്യാംജിത് കഴിഞ്ഞ പതിനൊന്നു മാസമായി റിമാന്‍ഡിലാണ്.
വിചാരണയുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷന് വേണ്ടി ഹാജരാകുന്ന ജില്ലാ ഗവ പ്ലീഡര്‍ അഡ്വ: കെ അജിത് കുമാര്‍ കൊലപാതകം നടന്ന വീടും, പ്രതി കൊലയ്ക്കുപയോഗിച്ച ആയുധങ്ങളും മറ്റു വസ്തുക്കളും ഉപേക്ഷിച്ച സ്ഥലവും നേരിട്ടെത്തി പരിശോധന നടത്തി. ഒന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എവി മൃദുല മുമ്പാകെയാണ് വിചാരണ നടക്കുന്നത്. സെപ്റ്റംബര്‍ 21മുതല്‍ അടുത്ത മാസം 11വരെ തുടര്‍ചയായി ഈ കേസിന്റെ വിചാരണ നടക്കും.
കൊല പാതകം നടന്ന് 90 ദിവസത്തിനുള്ളില്‍ തന്നെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സംഭവ ദിവസം രാവിലെ വിഷ്ണു പ്രിയയും കുടുംബവും അച്ഛന്റെ അമ്മ മരണപെട്ടതിനാല്‍ തൊട്ടടുത്തുള്ള തറവാട് വീട്ടിലായിരുന്നു ഉണ്ടായിരുന്നത്. കുറച്ചു കഴിഞ്ഞ് വിഷ്ണു പ്രിയ മാത്രം തിരികെ വീട്ടിലെത്തിയ ശേഷം മറ്റൊരു ആണ്‍ സുഹൃത്തായ പൊന്നാനി പനമ്പാടി വിപിന്‍ രാജുമായി വീഡിയോ കോളില്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു ബൈകിലെത്തിയ ശ്യാംജിത് മറ്റാരും കാണാതെ വീട്ടില്‍ അതിക്രമിച്ചു കയറി വിഷ്ണു പ്രിയയെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് കേസ്.
വിഷ്ണു പ്രിയയുടെ ബന്ധുവായ കെ ശ്രുതി വിഷ്ണു പ്രിയയുടെ വീട്ടില്‍ എത്തിയപ്പോള്‍ വീട് തുറന്ന് കിടക്കുന്നത് കണ്ട് അകത്ത് കടന്നപ്പോഴാണ് വിഷ്ണു പ്രിയ കഴുത്തറക്കപ്പെട്ട നിലയില്‍ കട്ടിലില്‍ കഴുത്ത് താഴെ തൂങ്ങി ചലനമറ്റ് കിടക്കുന്ന നിലയില്‍ കണ്ടത്. വിഷ്ണു പ്രിയയുടെ ബന്ധുവായ കല്യാണി നിലയത്തില്‍ കെ വിജയന്റെ പരാതിയിലാണ് പൊലീസ് പ്രഥമ വിവരം രേഖപ്പെടുത്തിയത്.
കേസിലെ മുഖ്യ സാക്ഷി സംഭവ സമയത്ത് വിഷ്ണു പ്രിയ വീഡിയോ കോള്‍ ചെയ്ത പനമ്പാടി വിപിന്‍ രാജാണ്. കേസന്വേഷണം നടത്തി മണിക്കൂറുകള്‍ക്കകം പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത് പാനൂര്‍ സിഐ എംപി ആസാദും സംഘവുമാണ്.
ആര്‍ ടി ഒ വിടി. മധു, ഫോറന്‍സിക് സര്‍ജന്‍ ഡോ എസ് ഗോപാല കൃഷ്ണപിള്ള, ഡോ ഹെല്‍ന, എം സരോജിനി, ടി ജനാര്‍ദനന്‍, ബിജു, പി വിസ്മയ വിനോദ്, എന്‍ മുകുന്ദന്‍, നടേമ്മല്‍ പിസി റഗീഷ്, കരയിന്റവിടെ അഖിലേഷ്, മുഞ്ഞോളില്‍ സ്മിജേഷ്, ദാസന്‍, സിദിന്‍ ദാസ്, താളികാട്ടില്‍ സജീവന്‍, കെകെ വിപിന, കെകെ അരുണ്‍ വിനോദ്, കെ അക്ഷയ്, പി ജയലളിത, രാജീവന്‍ ഒതയോത്ത്, സിഐ എംപി ആസാദിന് പുറമെ പൊലീസ് ഓഫിസര്‍മാരായ സിസി ലതീഷ്, കെ ബിന്ദു, കെ സുനേഷ്, സൈബര്‍ സെലിലെ പ്രസാദ്, വിലേജ് ഓഫീസര്‍മാരായ സൂര്യകുമാര്‍, രാജന്‍ നല്ലക്കണ്ടി തുടങ്ങി 73 പേരാണ് പ്രോസിക്യൂഷന്‍ സാക്ഷികള്‍. പാനൂര്‍ സിഐ എംപി ആസാദിന്റെ നേതൃത്വത്തിലുളള സംഘമാണ് കേസന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
പാനൂര്‍ വള്ള്യായിയിലെ കണ്ണച്ചന്‍ കണ്ടി വീട്ടില്‍ വിനോദിന്റെ മകള്‍ വിഷ്ണു പ്രിയ(23) ആണ് 2022 ഒക്ടോബര്‍ 22 ന് പകല്‍ 12 മണിക്ക് വീട്ടിലെ കിടപ്പ് മുറിയില്‍ അരും കൊല ചെയ്യപ്പെട്ടത്.
പ്രണയം നിരസിച്ചതിന്റെ വിരോധം കാരണം വിഷ്ണു പ്രിയയുടെ ആണ്‍ സുഹൃത്തായിരുന്ന മാനന്തേരി സ്വദേശിയായ ശ്യാംജിത് വിഷ്ണു പ്രിയയെ കഴുത്തറുത്ത് കൊല ചെയ്തുവെന്നാണ് കേസ്. പ്രതിയായ ശ്യാംജിത് കഴിഞ്ഞ പതിനൊന്നു മാസമായി റിമാന്‍ഡിലാണ്.
കൊല പാതകം നടന്ന് 90 ദിവസത്തിനുള്ളില്‍ തന്നെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സംഭവ ദിവസം രാവിലെ വിഷ്ണു പ്രിയയും കുടുംബവും അച്ഛന്റെ അമ്മ മരണപെട്ടതിനാല്‍ തൊട്ടടുത്തുള്ള തറവാട് വീട്ടിലായിരുന്നു ഉണ്ടായിരുന്നത്. കുറച്ചു കഴിഞ്ഞ് വിഷ്ണു പ്രിയ മാത്രം തിരികെ വീട്ടിലെത്തിയ ശേഷം മറ്റൊരു ആണ്‍ സുഹൃത്തായ പൊന്നാനി പനമ്പാടി വിപിന്‍ രാജുമായി വീഡിയോ കോളില്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു ബൈകിലെത്തിയ ശ്യാംജിത് മറ്റാരും കാണാതെ വീട്ടില്‍ അതിക്രമിച്ചു കയറി വിഷ്ണു പ്രിയയെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് കേസ്.
വിഷ്ണു പ്രിയയുടെ ബന്ധുവായ കെ ശ്രുതി വിഷ്ണു പ്രിയയുടെ വീട്ടില്‍ എത്തിയപ്പോള്‍ വീട് തുറന്ന് കിടക്കുന്നത് കണ്ട് അകത്ത് കടന്നപ്പോഴാണ് വിഷ്ണു പ്രിയ കഴുത്തറക്കപ്പെട്ട നിലയില്‍ കട്ടിലില്‍ കഴുത്ത് താഴെ തൂങ്ങി ചലനമറ്റ് കിടക്കുന്ന നിലയില്‍ കണ്ടത്. വിഷ്ണു പ്രിയയുടെ ബന്ധുവായ കല്യാണി നിലയത്തില്‍ കെ വിജയന്റെ പരാതിയിലാണ് പൊലീസ് പ്രഥമ വിവരം രേഖപ്പെടുത്തിയത്.
കേസിലെ മുഖ്യ സാക്ഷി സംഭവ സമയത്ത് വിഷ്ണു പ്രിയ വീഡിയോ കോള്‍ ചെയ്ത പനമ്പാടി വിപിന്‍ രാജാണ്. കേസന്വേഷണം നടത്തി മണിക്കൂറുകള്‍ക്കകം പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത് പാനൂര്‍ സിഐ എംപി ആസാദും സംഘവുമാണ്.
ആര്‍ ടി ഒ വിടി. മധു, ഫോറന്‍സിക് സര്‍ജന്‍ ഡോ എസ് ഗോപാല കൃഷ്ണപിള്ള, ഡോ ഹെല്‍ന, എം സരോജിനി, ടി ജനാര്‍ദനന്‍, ബിജു, പി വിസ്മയ വിനോദ്, എന്‍ മുകുന്ദന്‍, നടേമ്മല്‍ പിസി റഗീഷ്, കരയിന്റവിടെ അഖിലേഷ്, മുഞ്ഞോളില്‍ സ്മിജേഷ്, ദാസന്‍, സിദിന്‍ ദാസ്, താളികാട്ടില്‍ സജീവന്‍, കെകെ വിപിന, കെകെ അരുണ്‍ വിനോദ്, കെ അക്ഷയ്, പി ജയലളിത, രാജീവന്‍ ഒതയോത്ത്, സിഐ എംപി ആസാദിന് പുറമെ പൊലീസ് ഓഫിസര്‍മാരായ സിസി ലതീഷ്, കെ ബിന്ദു, കെ സുനേഷ്, സൈബര്‍ സെലിലെ പ്രസാദ്, വിലേജ് ഓഫീസര്‍മാരായ സൂര്യകുമാര്‍, രാജന്‍ നല്ലക്കണ്ടി തുടങ്ങി 73 പേരാണ് പ്രോസിക്യൂഷന്‍ സാക്ഷികള്‍. പാനൂര്‍ സിഐ എംപി ആസാദിന്റെ നേതൃത്വത്തിലുളള സംഘമാണ് കേസന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
Keywords: Trial of Pannoor Vishnu Priya murder case will begin on September 21, Kannur, News, Trial, Vishnu Priya Murder Case, Police, Court, Judge, Probe, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.