Follow KVARTHA on Google news Follow Us!
ad

Tomato Price | കഴിഞ്ഞ ആഴ്ച വിദഗ്ധര്‍ അഭിപ്രായപ്പെട്ടത് പോലെതന്നെ സംഭവിച്ചു; കുതിച്ചുയര്‍ന്ന് ഞെട്ടിച്ച തക്കാളിവില 6 രൂപയിലേക്ക് കൂപ്പുകുത്തി

മുന്നറിയിപ്പ് നല്‍കി നിരീക്ഷകര്‍ National News, Mumbai, Tomato, Price, Agriculture, Farmers, Plummeted, Weeks
മുംബൈ: (www.kvartha.com) കഴിഞ്ഞയാഴ്ചകളില്‍ കുതിച്ചുയര്‍ന്ന തക്കാളി വില സാധാരണക്കാര്‍ക്ക് മാത്രമല്ല ഗവണ്‍മെന്റിനും വെല്ലുവിളിയായിരുന്നു. തക്കാളി മോഷ്ടാക്കളെ ഭയന്ന് കാവല്‍ക്കാരെ വരെ ഏര്‍പെടുത്തിയ വാര്‍ത്തകള്‍ നമ്മള്‍ വാര്‍ത്തകളിലൂടെ അറിഞ്ഞതാണ്. 

എന്നാല്‍ കുതിച്ചുയര്‍ന്ന് ഞെട്ടിച്ച തക്കാളിവില ആഴ്ചകള്‍ക്കുള്ളില്‍ കൂപ്പുകുത്തി വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. അടുത്തിടെ കിലോയ്ക്ക് 300 രൂപയില്‍ എത്തിയ തക്കാളി വില കുത്തനെ ഇടിഞ്ഞ് ആറു രൂപയില്‍ എത്തിയിരിക്കുകയാണ്. ഇപ്പോള്‍ ഓരോ ദിവസവും തക്കാളി വില കുത്തനെ ഇടിയുകയാണ്. എം ജി ആര്‍ മാര്‍കറ്റിലെ മൊത്തവില കിലോഗ്രാമിന് ആറുരൂപവരെ ആയതായി അധികൃതര്‍ പറഞ്ഞു.

ഏകദേശം 40 ക്വിന്റല്‍ തക്കാളിയുടെ സ്ഥിരമായ വരവ് ഇപ്പോഴുണ്ട്. വിലയിടിവിന് പിന്നിലെ പ്രധാന കാരണം വിപണിയില്‍ നിറയുന്ന തക്കാളിയുടെ ഗണ്യമായ മിച്ചമാണ് മൈസൂറു എപിഎംസി സെക്രടറി എംആര്‍ കുമാരസ്വാമി പറയുന്നു. സീസണായാല്‍ 10,000 പെട്ടിവരെ വരും. അതോടെ വില ഒന്നും രണ്ടും രൂപ ആവാനും സാധ്യതയുണ്ട്. രണ്ടുമാസം മുന്‍പ്, ഉത്പാദനം കുറഞ്ഞതോടെയാണ് തക്കാളിക്ക് വില കൂടാന്‍ തുടങ്ങിയത്.

കഴിഞ്ഞയാഴ്ച ബെംഗളൂറില്‍ തക്കാളി വില കിലോയ്ക്ക് 30 രൂപ മുതല്‍ 35 രൂപ വരെയായിരുന്നു. നേപാളില്‍ നിന്ന് തക്കാളി ഇറക്കുമതി ചെയ്തതാണ് പ്രധാനമായും വിലയിടിവിന് കാരണമായി പറയുന്നത്. ഉത്തരേന്‍ഡ്യന്‍ സംസ്ഥാനങ്ങളിലുടനീളമുള്ള ഡിമാന്‍ഡ് ഇടിഞ്ഞതും ഈ പെട്ടെന്നുള്ള വിലയിടിവിന് കാരണമെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു. മൊത്തവില കിലോഗ്രാമിന് 5 രൂപ മുതല്‍ 10 രൂപ വരെ വരെ കുറഞ്ഞേക്കാമെന്ന് കഴിഞ്ഞയാഴ്ച വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. അതുപോലെയാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്.

വില കുത്തനെ കൂടിയതോടെ സര്‍കാര്‍ ഇടപെട്ട് റേഷന്‍ കടകള്‍ വഴി 60 രൂപയ്ക്ക് തക്കാളി വിറ്റിരുന്നു. എല്ലായിടത്തും വിളവെടുപ്പ് സജീവമായതോടെ വില കുറയാന്‍ തുടങ്ങി. 10 രൂപയില്‍ താഴെ വില എത്തിയാല്‍ കര്‍ഷകര്‍ നേരിടാന്‍ പോകുന്ന നഷ്ടം വളരെ വലുതാണ്. വിളവെടുക്കാനുള്ള പണംപോലും അവര്‍ക്ക് കിട്ടാതെവരും. അതുകൊണ്ട് ഇപ്പോഴത്തെ വിലയിടിവ് നിയന്ത്രിക്കാന്‍ സര്‍കാര്‍ അടിയന്തരമായി ഇടപെടണമെന്നുാണ് കര്‍ഷകരുടെ ആവശ്യം. മാത്രമല്ല കര്‍ഷകര്‍ക്ക് മിനിമം വില ഉറപ്പുവരുത്താന്‍ സംവിധാനം വേണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

അതേസമയം, കുത്തനെ ഇടിയുന്ന തക്കാളി വില കര്‍ഷകരെ സംബന്ധിച്ചിടത്തോളം വലിയ പ്രതിസന്ധി സൃഷ്ടിക്കുമ്പോള്‍ വിലയിടിവ് സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നത്.

News, National, National-News, Mumbai-News, Agriculture-News, National News, Mumbai, Tomato, Price, Agriculture, Farmers, Plummeted, Weeks, Tomato prices plummeted from Rs 300 to Rs 6 per kilo within weeks.



Keywords: News, National, National-News, Mumbai-News, Agriculture-News, National News, Mumbai, Tomato, Price, Agriculture, Farmers, Plummeted, Weeks, Tomato prices plummeted from Rs 300 to Rs 6 per kilo within weeks.

Post a Comment