ഹോളിക്രോസ് പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് സെന്റ് ജോണ്‍ കപ്പേളയില്‍നിന്ന് ആരംഭിച്ച പുഷ്പ കുരിശ് എഴുന്നള്ളിപ്പിനിടെയാണ് സംഘര്‍ഷമുണ്ടായത്. ബാന്‍ഡ് മേളത്തിനു മുന്‍പിലെ തിരക്ക് നിയന്ത്രിക്കുന്നതിനിടെ ഷാന്റോയും തിരുന്നാള്‍ കമിറ്റിയിലുള്ള ഒരു യുവാവുമായി തര്‍ക്കമുണ്ടാവുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു എന്നാണ് വിവരം.
സംഘര്‍ഷത്തിനിടെ ആള്‍ക്കൂട്ടത്തില്‍നിന്ന് ആരോ ഷാന്റോയെ സര്‍ജികല്‍ ബ്ലേഡ് പോലുള്ള ആയുധമുപയോഗിച്ച് വയറ്റില്‍ കുത്തുകയായിരുന്നുവെന്ന് ദൃക് സാക്ഷികള്‍ പറഞ്ഞു.
പരുക്കേറ്റ ഷാന്റോയെ ഉടന്‍ തന്നെ മാപ്രാണത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് തൃശൂരിലെ ആശുപത്രിയിലേക്കു മാറ്റി. ഇരിങ്ങാലക്കുട എസ് എച് ഒ അനീഷ് കരീമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി കേസ് എടുത്ത് ഷാന്റായുടെ മൊഴി രേഖപ്പെടുത്തി.

Keywords: Thrissur: Youth Congress leader Injured during church festival procession, Thrissur, News, Religion, Youth Congress Leader Injured, Church Festival Procession, Hospitalized, Treatment, Clash, Kerala.