Follow KVARTHA on Google news Follow Us!
ad

Found Dead | തൃശ്ശൂരില്‍ 2 ദിവസം മുന്‍പ് കാണാതായ വിദ്യാര്‍ഥിനി വീടിനടുത്തെ കിണറ്റില്‍ മരിച്ച നിലയില്‍

ചെന്ത്രാപ്പിന്നി ഹയര്‍സെകന്‍ഡറി സ്‌കൂളില്‍ പ്ലസ് വണിന് പഠിക്കുകയായിരുന്നു Thrissur News, Kattoor News, Missing Girl, Found Dead, Well, Home
തൃശ്ശൂര്‍: (www.kvartha.com) കാട്ടൂരില്‍ രണ്ട് ദിവസം മുന്‍പ് കാണാതായതായ വിദ്യാര്‍ഥിനിയെ വീടിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടൂര്‍ വലക്കഴ സ്വദേശി ചാഴിവീട്ടില്‍ അര്‍ജുനന്‍ - ശ്രീകല ദമ്പതികളുടെ മകള്‍ ആര്‍ച്ച (17) യാണ് മരിച്ചത്. വെള്ളിയാഴ്ച മുതല്‍ കുട്ടിയെ കാണാതാവുകയായിരുന്നു.

ചെന്ത്രാപ്പിന്നി ഹയര്‍സെകന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായിരുന്നു ആര്‍ച്ച. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് കാട്ടൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം കുട്ടിയെ അന്വേഷിച്ച് കുടുംബം ആലപ്പുഴയില്‍ അടക്കം പോയിരുന്നു. എന്നാല്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് വീടിന് സമീപത്തെ കിണറ്റില്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഞായറാഴ്ച (24.09.2023) പുലര്‍ചെയാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റുമോര്‍ടം നടത്തും. ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത് ഞായറാഴ്ച തന്നെ സംസ്‌കരിക്കും.




Keywords: News, Kerala, Kerala-News, Obituary, Obituary-News, Regional-News, Thrissur News, Kattoor News, Missing Girl, Found Dead, Well, Home, Thrissur: Missing girl from Kattoor found dead in well near home.

Post a Comment