Drowned | തൃശ്ശൂരില്‍ 44 കാരന്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍

 


തൃശ്ശൂര്‍: (www.kvartha.com) തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിന് സമീപത്തെ കുളത്തില്‍ 44 കാരന്‍ മുങ്ങി മരിച്ച നിലയില്‍. ലക്കിടി പന്നിക്കോട്ടില്‍ വീട്ടില്‍ ഭരതന്‍ ആണ് മരിച്ചത്. ശനിയാഴ്ച (23.09.2023) രാത്രി 9 മണി കഴിഞ്ഞിട്ടും ഭരതനെ കാണാതായതോടെ വീട്ടുകാര്‍ തിരഞ്ഞിറങ്ങിയപ്പോഴാണ് കുളക്കടവില്‍ വസ്ത്രങ്ങളും ചെരിപ്പും കണ്ടെത്തിയത്.

തുടര്‍ന്ന് അഗ്നിരക്ഷാസേനയുടെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ ആയിരുന്നില്ല. പിന്നീട് പാലക്കാട് നിന്നെത്തിയ സ്‌കൂബ ടീമിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Drowned | തൃശ്ശൂരില്‍ 44 കാരന്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍


Keywords: 
News, Kerala, Kerala-News, Thrissur-News, Local-News, Regional-News, Thrissur News, Palakkad, Man, Drowned, Temple Pond, Fire and Rescue Team, Scuba Team, Thrissur: Man found drowned in temple pond. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia