ചേര്‍ത്തല കണിച്ചുകുളങ്ങരയില്‍ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ ചടങ്ങിനായി ഇട്ടിരുന്ന പന്തല്‍ പൊളിക്കുന്നതിനിടെ വെള്ളിയാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് അപകടം സംഭവിച്ചത്. ഇവര്‍ ഉപയോഗിച്ച കമ്പി എക്‌സ്ട്രാ ഹൈടെന്‍ഷന്‍ ലൈനില്‍ തട്ടിയാണ് വൈദ്യുതാഘാതമേറ്റേതെന്നാണ് വിവരം.
പരുക്കേറ്റവരെ ഉടന്‍ ചേര്‍ത്തല കെവിഎം ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂന്ന് പേര്‍ മരണപ്പെടുകയായിരുന്നു. രണ്ട് ദിവസം മുമ്പാണ് ഇവിടെ വിവാഹം നടന്നത്. ചടങ്ങുകള്‍ക്ക് ശേഷം വെള്ളിയാഴ്ച പന്തല്‍ പൊളിച്ചുമാറ്റുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്. വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
Keywords: Electrocuted, Alappuzha, Cherthala, Thushar Vellappally, Kerala News, Three labourers electrocuted in tent accident.
< !- START disable copy paste -->