Arrested | വഴിയില്‍വെച്ച് കണ്ടപ്പോള്‍ മിണ്ടിയില്ലെന്ന് ആരോപണം; സുഹൃത്തിനെ രാത്രി വീട്ടിലെത്തി കുത്തിപ്പരുക്കേല്പിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍

 


തിരുവനന്തപുരം: (KVARTHA) വഴിയില്‍വെച്ച് കണ്ടപ്പോള്‍ മിണ്ടിയില്ലെന്ന് ആരോപിച്ച് സുഹൃത്തിനെ രാത്രി വീട്ടിലെത്തി കുത്തിപ്പരുക്കേല്പിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. കടിനംക്കുളം ഗ്രാമ പഞ്ചായത് പരിധിയിലെ ഡാനി റെച്ചന്‍സ് (31) ആണ് പൊലീസ് പിടിയിലായത്.സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ഞായറാഴ്ച രാത്രി 11.30ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡാനിയെ ഇയാളുടെ സുഹൃത്തായിരുന്ന തുമ്പ സ്വദേശി സന്തോഷ് പുറത്തുവച്ച് കണ്ടിരുന്നു. എന്നാല്‍ സന്തോഷ് ഡാനിയോട് മിണ്ടിയില്ല. ഇതില്‍ ക്ഷോഭിതനായ ഡാനി, സന്തോഷിന്റെ വീട്ടിലെത്തി അസഭ്യം പറഞ്ഞു.

ഇതിനിടെ വീടിന് പുറത്ത് ബഹളം കേട്ട് പുറത്ത് ഇറങ്ങിയ സന്തോഷിനെ കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഡാനി കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. നിരവധി തവണ സന്തോഷിനെ കുത്തി. ബഹളം കേട്ട് വീട്ടുകാര്‍ എത്തിയതോടെ പ്രതി സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടു.

ആക്രമണത്തില്‍ സാരമായി പരുക്കറ്റ സന്തോഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത തുമ്പ പൊലീസാണ് പ്രതിയെ പിടികൂടിയത്. നിരവധി കേസുകളില്‍ പ്രതിയാണ് ഡാനി റെച്ചന്‍സെന്ന് പൊലീസ് പറഞ്ഞു.

Arrested | വഴിയില്‍വെച്ച് കണ്ടപ്പോള്‍ മിണ്ടിയില്ലെന്ന് ആരോപണം; സുഹൃത്തിനെ രാത്രി വീട്ടിലെത്തി കുത്തിപ്പരുക്കേല്പിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍



Keywords: News, Kerala, Kerala-News, Crime, Crime-News, Local-News, Thiruvananthapuram News, Youth, Arrested, Attack, Friend, Thiruvananthapuram: Youth arrested for attacking friend.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia