Follow KVARTHA on Google news Follow Us!
ad

Tragic End | വെള്ളറടയില്‍ അധ്യാപികയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കുടുംബപ്രശ്‌നമെന്ന് സൂചന Thiruvananthapuram News, Vellarada News, Family Problems, Teacher, Death, Found Dead
തിരുവനന്തപുരം: (www.kvartha.com) വെള്ളറടയില്‍ സ്വകാര്യ സ്‌കൂളിലെ അധ്യാപികയായ യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുലിയൂര്‍ശാല ചരിവുവിള വീട്ടില്‍ ശ്രീലതിക (38) ആണ് മരിച്ചത്. പാറശ്ശാലയ്ക്ക് സമീപത്തുള്ള ഇന്‍ഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയാണ്.

പാറശ്ശാല കരുമാനൂര്‍ സ്വദേശി അശോക് കുമാറിന്റെ ഭാര്യയാണ്. ഭര്‍ത്താവുമായുള്ള കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് വിവരം. ഭര്‍തൃഗൃഹത്തിലായിരുന്ന ശ്രീലതിക ഞായറാഴ്ചയാണ് പുലിയൂര്‍ശാലയിലെ കുടുംബവീട്ടിലെത്തിയത്. തുടര്‍ന്ന് രാത്രി ഒന്‍പത് മണിയോടെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഏകമകന്‍: അജയ്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് വെള്ളറട പൊലീസ് അന്വേഷണം ആരംഭിച്ചു.

 

Keywords: News, Kerala, Kerala-News, Thiruvananthapuram-News, Obituary-News, Thiruvananthapuram News, Vellarada News, Family Problems, Teacher, Death, Found Dead, Thiruvananthapuram: Teacher found dead at Vellarada.

Post a Comment