Nipah Symptoms | വവ്വാല്‍ കടിച്ച പഴം കഴിച്ചു: നിപയെന്ന് സംശയം; തിരുവനന്തപുരത്ത് ലക്ഷണങ്ങളുമായി വിദ്യാര്‍ഥി നിരീക്ഷണത്തില്‍

 


തിരുവനന്തപുരം: (www.kvartha.com) നിപ വൈറസ് ബാധയുടെ ലക്ഷണങ്ങളുമായി ചികിത്സ തേടിയ ഒരാളെ തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രത്യേക നിരീക്ഷണത്തിലാക്കി. അസ്വാഭാവികമായ കടുത്ത പനിയെത്തുടര്‍ന്ന് ചൊവ്വാഴ്ച (12.09.2023) രാവിലെ ചികിത്സ തേടിയ തിരുവനന്തപുരം ഡെന്റല്‍ കോളജ് വിദ്യാര്‍ഥിയില്‍ സംശയകരമായ ലക്ഷണങ്ങള്‍ കണ്ടെത്തിയതോടെയാണ് പ്രത്യേക മുറിയില്‍ പ്രവേശിപ്പിച്ചത്.

നിപ ആശങ്കകളുടെ പശ്ചാത്തലത്തില്‍ കടുത്ത പനി ഉള്ളതിനാലാണ് ബിഡിഎസ് വിദ്യാര്‍ഥിയെ ഐസലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. വവ്വാല്‍ കടിച്ച പഴങ്ങള്‍ കഴിച്ചതായി സംശയിക്കുന്നുവെന്ന് വിദ്യാര്‍ഥി പറഞ്ഞതായാണ് വിവരം. ശരീര സ്രവങ്ങള്‍ വിശദ പരിശോധനയ്ക്കായി പുണെയിലേക്ക് അയച്ചു.

അതേസമയം, സംസ്ഥാനത്ത് നാലു പേര്‍ക്ക് നിപ സ്ഥിരീകരിച്ചു. കുറ്റ്യാടിയിലും വടകരയിലും രണ്ടാഴ്ചയ്ക്കിടെ പനിബാധിച്ചു മരിച്ച രണ്ടും പേര്‍ക്കും ഇവരിലൊരാളുടെ കുട്ടിക്കും ബന്ധുവിനുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ചികിത്സയിലുള്ള ഒന്‍പത് വയസുകാരന്റെ നില ഗുരുതരമായി തുടരുകയാണെന്നാണ് വിവരം.

കോഴിക്കോട് കേന്ദ്രത്തില്‍ നിന്നുള്ള ആരോഗ്യ വിദഗ്ദ്ധരുടെ സംഘം ബുധനാഴ്ച (13.09.2023) കോഴിക്കോട് സന്ദര്‍ശിക്കും. അതിനിടെ ഏഴ് പഞ്ചായതുകളിലെ 43 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി. കണ്ടെയിന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിക്കപ്പെട്ട മേല്‍ പ്രദേശങ്ങളില്‍ സാമൂഹിക അകലം പാലിക്കേണ്ടതും മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കേണ്ടതുമാണെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.

Nipah Symptoms | വവ്വാല്‍ കടിച്ച പഴം കഴിച്ചു: നിപയെന്ന് സംശയം; തിരുവനന്തപുരത്ത് ലക്ഷണങ്ങളുമായി വിദ്യാര്‍ഥി നിരീക്ഷണത്തില്‍


Keywords: News, Kerala, Kerala-News, Health, Health-News, Thiruvananthapuram News, Kerala News, Student, Treatment, Symptoms, Nipah, Virus, Thiruvananthapuram: Student sought treatment with symptoms of Nipah virus.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia