Follow KVARTHA on Google news Follow Us!
ad

Arrested | 'തിരുവനന്തപുരത്ത് യുവാവിനെ സഹോദരന്‍ കൊന്ന് കുഴിച്ചു മൂടി'; വീടിന്റെ പിന്‍ഭാഗത്ത് നിന്നും മൃതദേഹം കണ്ടെടുത്തു, അറസ്റ്റ്

കൊലപാതകമാണകൊലപാതകമാണെന്ന് തെളിഞ്ഞത് മകനെ കാണാനില്ലെന്ന് അമ്മ നല്‍കിയ പരാതിയില്‍ Thiruvallam News, Vanditada News, Brother, Arrested, Police, Killed
തിരുവനന്തപുരം: (www.kvartha.com) തിരുവല്ലം വണ്ടിതടത്ത് യുവാവായ അനിയനെ സഹോദരന്‍ കൊന്ന് കുഴിച്ചു മൂടിയതായി പൊലീസ്. രാജ് (36 ) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സഹോദരന്‍ ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

ഞെട്ടിക്കുന്ന സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: മകനെ കാണാനില്ലെന്ന് അമ്മ നല്‍കിയ പരാതിയിലാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വീടിന്റെ പിന്‍ഭാഗത്ത് നിന്നും അനിയന്റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കൊന്നശേഷം മൃതദേഹം കുഴിച്ചിടുകയായിരുന്നു.

ഓണത്തിന് രാജിന്റെ അമ്മ ബന്ധുവീട്ടിലേക്ക് പോയിരുന്നു. തിരികെ വന്നപ്പോള്‍ മകന്‍ രാജിനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് മകനെ കാണാനില്ലെന്ന് കാണിച്ച് രാജിന്റെ അമ്മ പൊലീസില്‍ പരാതി നല്‍കി. 

പരാതിയുടെ അടിസ്ഥാനത്തിലാണ് രാജിന്റെ സഹോദരന്‍ ബിനുവിനെ പൊലീസ് ചോദ്യം ചെയ്യുന്നത്. നിരന്തരം ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സത്യം പുറത്തുവരുന്നത്. സഹോദരനെ കൊന്ന് വീടിന്റെ പിറകില്‍ കുഴിച്ച് മൂടിയെന്ന് ബിനു പൊലീസിന് മൊഴി നല്‍കി. 

ബുധനാഴ്ച (06.09.2023) രാവിലെയാണ് ബിനു കുറ്റസമ്മതം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്ത് പരിശോധന നടത്തിവരികയാണ്. സംഭവസ്ഥലത്തുനിന്നും മൃതദേഹം കണ്ടെത്താനായിട്ടുണ്ട്. ബിനു പൊലീസ് കസ്റ്റഡിയിലാണ്. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. 

രാജിന് മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതായി ബന്ധുക്കള്‍ പറയുന്നു. അമ്മ ബന്ധുവീട്ടിലേക്ക് പോയ സമയത്ത് സഹോദരങ്ങള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും രാജിനെ ബിനു തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. 

News, Kerala, Kerala-News, Crime, Crime-News, Thiruvallam News, Vanditada News, Brother, Arrested, Police, Killed, Thiruvananthapuram: Man killed and buried at Thiruvallam Vanditada.


Keywords: News, Kerala, Kerala-News, Crime, Crime-News, Thiruvallam News, Vanditada News, Brother, Arrested, Police, Killed, Thiruvananthapuram: Man killed and buried at Thiruvallam Vanditada. 


 

Post a Comment