KSEB | 41,000 രൂപ കുടിശ്ശിക അടയ്ക്കാനുണ്ട്: വൈദ്യുതി ബില്‍ അടച്ചില്ലെന്നാരോപിച്ച് തമ്പാനൂര്‍ കെഎസ്ആര്‍ടിസി ഡിപോയുടെ ഫ്യൂസ് ഊരി കെഎസ്ഇബി

 


തിരുവനന്തപുരം: (KVARTHA) ദിവസേന പതിനായിരത്തിലധികം യാത്രക്കാര്‍ വന്നുപോകുന്ന തലസ്ഥാന നഗരത്തിലെ തമ്പാനൂര്‍ കെഎസ്ആര്‍ടിസി ഡിപോയുടെ ഫ്യൂസ് ഊരി കെഎസ്ഇബി. വൈദ്യുതി ബില്‍ അടച്ചില്ലെന്നാരോപിച്ചാണ് നടപടി. 41,000 രൂപ കുടിശ്ശിക അടയ്ക്കാനുണ്ടായിരുന്നുവെന്ന് കെഎസ്ഇബി അറിയിച്ചു.

ഫ്യൂസ് ഊരിയത് ഡിപോയുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചു അരമണിക്കൂറോളം കെഎസ്ആര്‍ടിസി ഡിപോ ഇരുട്ടിലായി. റിസര്‍വേഷന്‍ ഉള്‍പെടയുള്ളവ തടസ്സത്തിലായി. തുടര്‍ന്ന് വൈകാതെ വൈദ്യതി ബന്ധം പുനഃസ്ഥാപിച്ചു.

മുന്നറിയിപ്പില്ലാതെയാണ് ഫ്യൂസ് ഊരിയതെന്ന് കെസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവം വിവാദമായതിന് പിന്നാലെ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി വൈദ്യതി ബന്ധം പുനഃസ്ഥാപിക്കുകയായിരുന്നു.


KSEB | 41,000 രൂപ കുടിശ്ശിക അടയ്ക്കാനുണ്ട്: വൈദ്യുതി ബില്‍ അടച്ചില്ലെന്നാരോപിച്ച് തമ്പാനൂര്‍ കെഎസ്ആര്‍ടിസി ഡിപോയുടെ ഫ്യൂസ് ഊരി കെഎസ്ഇബി


Keywords: News, Kerala, Kerala-News, Thiruvananthapuram-News, KSRTC, Thiruvananthapuram News, KSEB, Pulled Off, Fuse, Thampanoor, KSRTC Depot, Thiruvananthapuram: KSEB pulled off fuse of Thampanoor KSRTC depot.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia