ആരോപണം അറിഞ്ഞയുടനെ പരാതി രേഖാമൂലം എഴുതി വാങ്ങുകയും അതേകുറിച്ച് പേഴസണല്‍ സ്റ്റാഫിനോട് ചോദിക്കുയും ചെയ്തിരുന്നു. തുടര്‍ന്നാണ് പൊലീസില്‍ പരാതിനല്‍കിയത്. ഇതേ കുറിച്ചു അന്നുതന്നെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ അറിയിച്ചതായും പൊലീസ് അന്വേഷണത്തില്‍ എല്ലാം വ്യക്തമാകുമെന്നും മന്ത്രി പറഞ്ഞു.
ആയുഷില്‍ താത്ക്കാലിക നിയമനത്തിന് അഖില്‍ സജീവ് എന്നൊരാള്‍ പണം വാങ്ങിയെന്ന് മലപ്പുറം സ്വദേശിയായ ബാസിദ് എന്ന വ്യക്തി എന്റെ പ്രൈവറ്റ് സെക്രടറിയോട് വന്ന് കണ്ട് പരാതിപ്പെട്ടു. ഞാന്‍ ഓഫീസില്‍ എത്തിയപ്പോള്‍ പിഎസ് എന്നെ ഇക്കാര്യം അറിയിച്ചു. പരാതി രേഖാമൂലം എഴുതിത്തരാന്‍ ആ വ്യക്തിയോട് ആവശ്യപ്പെടാന്‍ ഞാന്‍ പിഎസിന് നിര്‍ദേശം നല്‍കി.
13.09.2023ന് രജിസ്‌ട്രേഡ് പോസ്റ്റായി ഹരിദാസന്‍ എന്നയാളുടെ പരാതി എന്റെ ഓഫീസില്‍ ലഭിച്ചു. എഴുതി നല്‍കിയ പരാതിയില്‍ എന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം പണം വാങ്ങിയെന്നും പരാതി ഉന്നയിച്ചിട്ടുണ്ട്. ഞാന്‍ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ തിരക്കുകളിലായിരുന്നെങ്കിലും പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തോട് വിശദീകരണം തേടി. അയാള്‍ക്ക് ഇക്കാര്യത്തില്‍ യാതൊരു മനസറിവും ഇല്ലെന്നും അയാളുടെ പേര് മന:പൂര്‍വം വലിച്ചിഴച്ചതാണെന്നും അയാള്‍ മറുപടി നല്‍കി. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കണമെന്ന് ഞാന്‍ പിഎസിനോട് നിര്‍ദേശം നല്‍കുകയും ചെയ്തു. അതിന്റെയടിസ്ഥാനത്തില്‍ 23.09.2023ല്‍ പിഎസ് പൊലീസിന് പരാതി നല്‍കി. പേഴ്‌സണല്‍ സ്റ്റാഫ് അംഗം അഖില്‍ മാത്യുവും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തി വസ്തുതകള്‍ പുറത്ത് കൊണ്ടുവരും. തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. പൊലീസ് അന്വേഷണം നടത്തി കുറ്റക്കാരേയും അതോടൊപ്പം ഗൂഢാലോചനയും പുറത്ത് കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
Keywords: News, Kerala, Kerala-News, Thiruvananthapuram-News, Police-News, Thiruvananthapuram News, Kerala News, Health Minister, Veena George, Personal Staff, Bribe Case, Accused, Thiruvananthapuram: Health Minister Veena George on personal staff bribe case.