Follow KVARTHA on Google news Follow Us!
ad

Kerala Sabha | ലോക കേരള സഭ മേഖല സമ്മേളനം സഊദിയില്‍; വീണ്ടും വിദേശയാത്രയ്ക്ക് അനുമതി തേടി മുഖ്യമന്ത്രിയും മന്ത്രിമാരും

നേരത്തെ തീരുമാനിച്ചതാണെന്ന് സര്‍കാരിന്റെ വിശദീകരണം Thiruvananthapuram News, Kerala News, Government, Moved, Organize, Lok Kerala Sabha, Saudi Arabia
തിരുവനന്തപുരം: (www.kvartha.com) വീണ്ടും ലോക കേരള സഭ മേഖല സമ്മേളനം നടത്താന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്രയ്ക്ക് ഒരുങ്ങുന്നു. അടുത്തുമാസം സഊദി അറേബ്യയില്‍ ലോക കേരള സഭ നടത്താനാണ് സര്‍കാര്‍ നീക്കം. അടുത്ത മാസം 19 മുതല്‍ 22 വരെ സഊദി അറേബ്യയില്‍ നടക്കുന്ന മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടി വിദേശയാത്രക്ക് അനുമതി തേടി കേന്ദ്രത്തിന് അപേക്ഷ നല്‍കി.

ലന്‍ഡന്‍ സമ്മേളന സമയത്ത് തന്നെ തീരുമാനിച്ചതായിരുന്നു സഊദി സമ്മേളനമെന്നാണ് സര്‍കാരിന്റെ വിശദീകരണം. അടുത്തമാസം 17 മുതല്‍ 22വരെയുള്ള യാത്രാനുമതിക്കായാണ് മുഖ്യന്ത്രിയടക്കമുള്ളവര്‍ കേന്ദ്രത്തെ സമീപിച്ചിരിക്കുന്നത്. കേന്ദ്രം യാത്രാനുമതി നല്‍കുമോയെന്ന കാര്യത്തിലും ആശങ്ക നിലനില്‍ക്കുന്നുണ്ട്.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ് ലോക കേരള സഭ നടത്തുന്നത്. സാമ്പത്തിക പ്രതിസന്ധിക്കിടെ ലോക കേരള സംഘടിപ്പിക്കുന്നതിനെതിരെ വിമര്‍ശനത്തിനിടയാക്കും. ഈ വര്‍ഷം ജൂണ്‍ 9,10,11 തീയതികളില്‍ ന്യൂയോര്‍കില്‍ ലോക കേരള സഭ നടന്നിരുന്നു.




Keywords: News, Kerala, Kerala-News, Malayalam-News, Politics-News, Thiruvananthapuram News, Kerala News, Government, Moved, Organize, Lok Kerala Sabha, Saudi Arabia, Thiruvananthapuram: Government has moved to organize Lok Kerala Sabha in Saudi.

Post a Comment