Follow KVARTHA on Google news Follow Us!
ad

NISH | സാമൂഹിക നീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 'നിഷ്' സര്‍വകലാശാലയാക്കുക സര്‍കാര്‍ ലക്ഷ്യമെന്ന് മന്ത്രി ബിന്ദു, പാഠഭാഗങ്ങള്‍ ആംഗ്യഭാഷയില്‍ വിവര്‍ത്തനം ചെയ്യുന്നതും ആലോചനയില്‍

ഭിന്നശേഷിക്കാരുടെ പുനരധിവാസവും വിദ്യാഭ്യാസവും ലക്ഷ്യം Kerala News, Thiruvananthapuram News, Minister, Bindu, Education, NISH, National Institute of
തിരുവനന്തപുരം: (KVARTHA) സാമൂഹിക നീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് സ്പീച് ആന്‍ഡ് ഹിയറിംഗ് (നിഷ്) സര്‍വകലാശാലയായി ഉയര്‍ത്തുകയാണ് സര്‍കാര്‍ ലക്ഷ്യമെന്ന്
ഉന്നത വിദ്യാഭ്യാസ - സാമൂഹിക നീതി മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. നിഷ് അന്താരാഷ്ട്ര ബധിര വാരാഘോഷം -2023 ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഭിന്നശേഷിക്കാരുടെ പുനരധിവാസവും വിദ്യാഭ്യാസവും ലക്ഷ്യമാക്കി പോരാടുന്ന കേരളത്തിന്റെ അഭിമാന സ്ഥാപനമാണ് മികവിന്റെ കേന്ദ്രമായി വളരുന്ന നിഷ്. എല്ലാ പൊതുപരിപാടികളിലും ആംഗ്യഭാഷയില്‍ വിവര്‍ത്തനം ഉണ്ടാവണമെന്ന തീരുമാനം എടുത്തുകഴിഞ്ഞു. കൂടാതെ കോളജുകളിലെ പാഠഭാഗങ്ങള്‍ ആംഗ്യഭാഷയില്‍ വിവര്‍ത്തനം ചെയ്യുന്നതും ആലോചനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു.

ശ്രവണപരിമിതര്‍ക്ക് എപ്പോഴും എവിടെയും ആംഗ്യഭാഷ ഉപയോഗിക്കാവുന്ന ഒരു ലോകം എന്നതാണ് അന്താരാഷ്ട്ര ബധിരവാരം 2023ന്റെ പ്രമേയം. ബധിര വാരാഘോഷത്തിന്റെ ഭാഗമായി ഈ മാസം 29 വരെ പൊതുജനങ്ങള്‍ക്കായി ഇന്‍ഡ്യന്‍ ആംഗ്യഭാഷാ ക്ലാസുകള്‍, ഇന്‍ഡ്യന്‍ ആംഗ്യഭാഷയില്‍ സാഹിത്യമത്സരങ്ങള്‍, ബധിര വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരുടെ ക്ലാസുകള്‍ തുടങ്ങി നിരവധി പരിപാടികളാണ് നിഷ് ആസൂത്രണം ചെയ്തത്.

ബധിരരായ കുട്ടികളുടെ മാനുഷികാവകാശങ്ങള്‍ എന്ന വിഷയത്തെ ആസ്പദമാക്കി നിഷിലെ വിദ്യാര്‍ഥികളും അധ്യാപകരും ഒത്തുചേര്‍ന്ന ചുമര്‍ ചിത്രരചനയില്‍ മന്ത്രി പങ്കാളിയായി. തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മാനവീയം വീഥിയില്‍ നിഷ് പ്രതിഭകള്‍ വരച്ച ചിത്രങ്ങള്‍ കോര്‍പറേഷന്‍ തനിമ ചോരാതെ സംരക്ഷിക്കും എന്ന് മേയര്‍ പറഞ്ഞു. ചടങ്ങില്‍ നിഷിലെ ബധിര വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച നൃത്തം അരങ്ങേറി.





Keywords: News, Kerala, Kerala-News, Education, Educational-News, Kerala News, Thiruvananthapuram News, Minister, Bindu, Education, NISH, National Institute of Speech and Hearing, Thiruvananthapuram: Government aims to make 'NISH' a university says Minister Bindu.

Post a Comment