തിരുവനന്തപുരം: (www.kvartha.com) പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളില്‍ ഒരേതരം സോഫ്റ്റ് വെയര്‍ നടപ്പാക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചു. ഇതിന് ടാറ്റ കൺസൾട്ടൻസി സർവ്വീസസിനെ (TCS) നിർവ്വഹണ ഏജൻസിയായി തീരുമാനിച്ചു. കേന്ദ്രാവിഷ്കൃത പദ്ധതിയിൽ ഭാഗമാകാതെ സംസ്ഥാനം ആവിഷ്ക്കരിച്ച പദ്ധതിയുമായാണ് മുന്നോട്ട് പോവുക. സംസ്ഥാനത്തെ സഹകരണ മേഖല വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനാലും കേരള ബാങ്കുമായി നിരന്തരം ബന്ധം പുലർത്തേണ്ടതിനാലുമാണിത്.
വിദ്യാഭ്യാസ ആനുകൂല്യം നിലനിർത്തും
എസ് ഐ യു സി ഒഴികെ ക്രിസ്തുമത വിഭാഗത്തിൽപ്പെടുന്ന നാടാർ സമുദായങ്ങൾക്ക് അനുവദിക്കുന്ന എസ് ഇ ബി സി (Socially and Educationally Backward Classes (SEBC) വിദ്യാഭ്യാസ ആനുകൂല്യം നിലനിർത്തും.
ഒബിസി പട്ടിക
കേരള സംസ്ഥാന ഒബിസി പട്ടികയിൽ ഉൾപ്പെട്ട സേനൈ തലവർ (Senai Thalavar) എന്ന സമുദായ പദം സേനൈതലൈവർ (Senaithalaivar),
Elavaniar, Elavaniya, Elavania എന്ന് മാറ്റം വരുത്തും.
പാലക്കാട് ജില്ലയിലെ പാർക്കവകുലം സമുദായത്തെ സംസ്ഥാന ഒബിസി പട്ടികയിൽപ്പെടുത്തും.
ദാസ സമുദായത്തെ സംസ്ഥാന ഒബിസി പട്ടികയിൽപ്പെടുത്തും.
സംസ്ഥാന ഒ.ബി. സി പട്ടികയിൽപ്പെട്ട 'ചക്കാല' എന്ന സമുദായപ്പേര് 'ചക്കാല , ചക്കാല നായർ" എന്നാക്കി മാറ്റും.
സംസ്ഥാന ഒബിസി പട്ടികയിൽപ്പെട്ട പണ്ഡിതാർസ് എന്ന സമുദായ പദം പണ്ഡിതാർസ് , പണ്ഡിതർ എന്ന് മാറ്റും.
തസ്തിക
മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ സ്കൂൾ ഓഫ് കെമിക്കൽ സയൻസസിൽ അസോസിയേറ്റ് പ്രഫസർ തലത്തിലുള്ള ഒരു എൻ എം ആർ ഫാക്കൽറ്റി തസ്തിക സൃഷ്ടിക്കും.
Keywords: News, Kerala, Kerala-News, Politics, Politics-News, Thiruvananthapuram, Kerala News, Cabinet Decisions, Meeting, CM Office, Thiruvananthapuram: Cabinet Meeting decisions.