തിരുവനന്തപുരം: (www.kvartha.com) ടിപര്‍ ലോറിക്ക് പിന്നില്‍ ബൈകിടിച്ചുണ്ടായ അപകടത്തില്‍ 21 കാരന് ദാരുണാന്ത്യം. കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരുക്കേറ്റു. കല്ലിയൂര്‍ കാക്കാമൂല ടി എം സദനത്തില്‍ അര്‍ജുന്‍ (ശംഭു -21) ആണ് മരിച്ചത്.
മൂന്നുപേരാണ് ബൈകിലുണ്ടായിരുന്നത്. മരിച്ച അര്‍ജുനൊപ്പം ഉണ്ടായിരുന്ന രണ്ടുപേരുടെയും പരുക്ക് ഗുരുതരമാണെന്നാണ് വിവരം. കാക്കാമൂല സ്വദേശി ശ്രീദേവ് (21), വെണ്ണിയൂര്‍ നെല്ലിവിള ഗ്രേസ് നഗറില്‍ അമല്‍ (21) എന്നിവരാണ് പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്. ഇരുവരും വണ്ടിത്തടം എസിഇ കോളജിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥികളാണ്.
തിരുവല്ലം പാച്ചല്ലൂര്‍ റോഡില്‍ കുളത്തിന്‍കര ശ്രീഭദ്രകാളി ക്ഷേത്രത്തിന് മുന്‍വശത്ത് ഞായറാഴ്ച (10.09.2023) രാത്രി ആയിരുന്നു അപകടം. പരുക്കേറ്റവര്‍ തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അര്‍ജുന്റെ മൃതദേഹം പോസ്റ്റുമോര്‍ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
Accidental Death | തിരുവനന്തപുരത്ത് ടിപര്‍ ലോറിക്കുപിന്നില്‍ ബൈകിടിച്ചുണ്ടായ അപകടത്തില്‍ 21 കാരന് ദാരുണാന്ത്യം
പരുക്കേറ്റ 2 പേരുടെ നില ഗുരുതരം
Thiruvananthapuram News, Kaakkamoola News, Student, Died, Injured, Bike, Collided, Tipper Lorry