Follow KVARTHA on Google news Follow Us!
ad

Thief | 'എന്റെ വിരലടയാളം ഇവിടെ ഉണ്ടാകില്ല, നല്ല ബാങ്കാണിത്'; കവര്‍ചയ്‌ക്കെത്തിയ കള്ളന്‍ വൈകാതെ കത്തെഴുതിവെച്ച് മടങ്ങി! കാരണം ഇത്

മോഷ്ടാവിനെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പൊലീസ് Karimnagar News, Telangana News, Mancherial News, Police, Thief, Letter, Bank
ഹൈദരാബാദ്: (www.kvartha.com) ബാങ്ക് കവര്‍ചയ്‌ക്കെത്തിയ കള്ളന്‍ കത്തെഴുതിവെച്ച് മടങ്ങി. തെലങ്കാനയിലെ മഞ്ചെരിയല്‍ ജില്ലയിലാണ് സംഭവം നടന്നത്. മോഷണശ്രമം ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന് ബാങ്ക് അധികൃതര്‍ പരാതി നല്‍കുകയും അതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കുകയും ചെയ്തു. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: കവര്‍ചയ്‌ക്കെത്തിയ മോഷ്ടാവിന് ബാങ്കില്‍നിന്നും ഒന്നും ലഭിക്കാത്തതില്‍ നിരാശനായി കത്തെഴുതിവെച്ചാണ് മടങ്ങിയത്. മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവ് സര്‍കാര്‍ റൂറല്‍ ബാങ്കിന്റെ ശാഖയിലാണ് മോഷ്ടിക്കാന്‍ കയറിയത്.  

പ്രധാന വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാവ് ബാങ്കിന്റെ ശാഖയുടെ ലോകറുകള്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് കാഷ്യറുടെയും മറ്റ് ജീവനക്കാരുടെയും ക്യാബിനുകളില്‍ തിരച്ചില്‍ നടത്തിയെങ്കിലും പണമോ വിലപിടിപ്പുള്ള വസ്തുക്കളോ ലഭിച്ചില്ല. ലോകറുകള്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും ഇതും പരാജയപ്പെട്ടതോടെ കടുത്ത നിരാശനായി. 

തുടര്‍ന്ന് മോഷ്ടാവ് ഒരു പേപറില്‍ തന്റെ സങ്കടം എഴുതിവെച്ചു. എനിക്ക് ഒരു രൂപ പോലും കിട്ടിയില്ലെന്നും അതുകൊണ്ടുതന്നെ എന്നെ പിടികൂടരുതെന്നും എന്റെ വിരലടയാളം അവിടെ ഉണ്ടാകില്ലെന്നും നല്ല ബാങ്കാണിതെന്നും മോഷ്ടാവ് കുറിച്ചു. 

ഒരു റെസിഡന്‍ഷ്യല്‍ ഹൗസിലാണ് ബാങ്ക് പ്രവര്‍ത്തിക്കുന്നത്. മോഷണ സമയം സുരക്ഷാ ജീവനക്കാരുണ്ടായിരുന്നില്ല. മോഷ്ടാവിനെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.

News, National, National-News, News-Malayalam, Karimnagar News, Telangana News, Mancherial News, Police, Thief, Letter, Bank, Thief leaves a Note After Failed bank Heist In Telangana.


Keywords: News, National, National-News, News-Malayalam, Karimnagar News, Telangana News, Mancherial News, Police, Thief, Letter, Bank, Thief leaves a Note After Failed bank Heist In Telangana.


 

Post a Comment