തിരുവനന്തപുരം: (www.kvartha.com) നബിദിനം പ്രമാണിച്ചുള്ള സംസ്ഥാനത്തെ പൊതു അവധി 28ലേക്ക് മാറ്റി. 27 നായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്ന പൊതു അവധി. എന്നാല്‍ മാസപ്പിറവി കാണാത്തതിനാല്‍ നബി ദിനം സെപ്റ്റംബര്‍ 28 ന് തീരുമാനിച്ചു.
ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് നബി ദിനം പ്രമാണിച്ച് സെപ്റ്റംബര്‍ 28ന് പൊതു അവധി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൊണ്ടോട്ടി എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ ടി വി ഇബ്രാഹിം കത്ത് നല്‍കിയിരുന്നു. ഇതോടെയാണ് പൊതു അവധിക്ക് മാറ്റമുണ്ടായത്.
നബി ദിനം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് മഹല്ലു കമിറ്റികള്‍. കുട്ടികളുടെ വിവിധ കലാപരിപാടികള്‍ ആഘോഷത്തിന് മാറ്റ് കൂട്ടുമെങ്കിലും ദഫ് മുട്ടാണ് പ്രധാന ആകര്‍ഷണം. ആഴ്ചകളായി തുടരുന്ന പരിശീലനം ഇപ്പോള്‍ അവസാന ഘട്ടത്തിലാണ്. ആഘോഷത്തിനുള്ള തയാറെടുപ്പുകള്‍ എല്ലാം അതിവേഗത്തിലാണ് മുന്നോട്ട് പോകുന്നത്.
ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് നബി ദിനം പ്രമാണിച്ച് സെപ്റ്റംബര്‍ 28ന് പൊതു അവധി നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൊണ്ടോട്ടി എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ ടി വി ഇബ്രാഹിം കത്ത് നല്‍കിയിരുന്നു. ഇതോടെയാണ് പൊതു അവധിക്ക് മാറ്റമുണ്ടായത്.
Keywords: The public holiday in Kerala to observe Meelad Day has been shifted to 28th September, Thiruvananthapuram, News, Public Holiday, Nabi Day, Letter, MLA, Celebration, Children, Kerala News.