Theft | തലശ്ശേരി തലായി ക്ഷേത്രത്തില്‍ കവര്‍ച; ഭണ്ഡാരത്തിലെ കാണിക്ക പണമായ അരലക്ഷം രൂപ നഷ്ടമായി

 


തലശ്ശേരി: (www.kvartha.com) തലായി ശ്രീ ബാലഗോപാല ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തി. ഏകദേശം അര ലക്ഷം രൂപയോളം നഷ്ടമായതായി ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം പുലര്‍ചെയോടെയാണ് സംഭവം.

പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസെത്തി ക്ഷേത്രത്തിലെ സി സി ടി വി പരിശോധിച്ച് മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ക്ഷേത്രത്തിന്റെ പിന്‍ ഭാഗത്തെ മതില്‍ ചാടിയാണ് മോഷ്ടാവ് അകത്ത് കടന്നതെന്നും ക്ഷേത്രത്തിലെ മറ്റ് രണ്ട് ഭണ്ഡാരങ്ങളും തകര്‍ക്കാനുള്ള ശ്രമം നടന്നിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.

രണ്ട് മാസം മുന്‍പാണ് ഭണ്ഡാരം തുറന്ന് ക്ഷേത്ര കമിറ്റി പണം എടുത്തത്. ഞായറാഴ്ച (17.09.2023) പുലര്‍ചെ മൂന്ന് മണിക്കാണ് കവര്‍ച നടന്നതെന്നാണ് കരുതുന്നത്. ക്ഷേത്ര കമിറ്റി സെക്രടറി കെ സന്തോഷ് കുമാര്‍ തലശ്ശേരി പൊലീസില്‍ പരാതി നല്‍കി. ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Theft | തലശ്ശേരി തലായി ക്ഷേത്രത്തില്‍ കവര്‍ച; ഭണ്ഡാരത്തിലെ കാണിക്ക പണമായ അരലക്ഷം രൂപ നഷ്ടമായി


Keywords: News, Kerala, Kerala-News, Local-News, Regional-News, Thalassery News, Thalai News, Half Lakh, Rupees, Stolen, Sri Balagopala Temple, Thalassery: Half Lakh Rupees Stolen From Thalai Sri Balagopala Temple.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia