Bicycle | രാജ്യത്തെ ആദ്യത്തെ മഗ്നീഷ്യം സൈക്കിൾ അവതരിപ്പിച്ചു; പുറത്തിറക്കിയത് ടാറ്റ സ്‌ട്രൈഡർ; ഈ സവിശേഷതകൾ നിങ്ങൾക്ക് ഇഷ്ടപ്പെടും

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com) ടാറ്റ ഇന്റർനാഷണലിന്റെ ഉപസ്ഥാപനമായ ടാറ്റ സ്‌ട്രൈഡർ കോണ്ടിനോ ശ്രേണി സൈക്കിളുകൾ പുറത്തിറക്കി. മൗണ്ടൻ ബൈക്ക്, ഫാറ്റ് ബൈക്ക്, ബിഎംഎക്സ് ബൈക്ക്, സിറ്റി ബൈക്ക് എന്നിവയുൾപ്പെടെ വിവിധ മൾട്ടി-സ്പീഡ് ഓപ്ഷനുകളുള്ള എട്ട് പുതിയ മോഡലുകൾ പുതിയ ശ്രേണിയിൽ ഉൾപ്പെടുന്നു. ഇന്ത്യയിലെ ആദ്യത്തെ മഗ്നീഷ്യം സൈക്കിളായ കോണ്ടിനോ ഗാലക്‌റ്റിക് 27.5ടി (Contino Galactic 27.5T) ആണ് പുതിയ ശ്രേണിയുടെ ഹൈലൈറ്റുകളിലൊന്ന്.

Bicycle | രാജ്യത്തെ ആദ്യത്തെ മഗ്നീഷ്യം സൈക്കിൾ അവതരിപ്പിച്ചു; പുറത്തിറക്കിയത് ടാറ്റ സ്‌ട്രൈഡർ; ഈ സവിശേഷതകൾ നിങ്ങൾക്ക് ഇഷ്ടപ്പെടും

മഗ്നീഷ്യം ഫ്രെയിമുകൾ സാധാരണയായി ഉപയോഗിക്കുന്ന അലുമിനിയം ഫ്രെയിമുകളേക്കാൾ ഭാരം കുറഞ്ഞതും ശക്തവുമാണ്, ഇത് സൈക്കിളിനെ ഓഫ്-റോഡ് ഉപയോഗത്തിന് മികച്ചതാക്കുന്നു. ഇതിൽ വൈബ്രേഷൻ താങ്ങാനുള്ള കഴിവും വളരെ കൂടുതലാണ്. ഇത് സുഖസൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കും. 27,896 രൂപയാണ് ഗാലക്‌റ്റിക്കിന്റെ വില.

സവിശേഷതകൾ

ഡ്യുവൽ ഡിസ്‌ക് ബ്രേക്കുകൾ, സുഗമമായ ഷിഫ്റ്റിംഗിനുള്ള ഫ്രണ്ട് ആൻഡ് റിയർ ഡെറില്ലറുകൾ, ലോക്ക് ഇൻ/ഔട്ട് സാങ്കേതികവിദ്യയുള്ള ഫ്രണ്ട് സസ്‌പെൻഷൻ, വ്യത്യസ്ത ഭൂപ്രദേശങ്ങൾക്ക് അനുയോജ്യമായ 21 സ്പീഡ് ഓപ്ഷനുകൾ എന്നിവയുൾപ്പെടെ നിരവധി സവിശേഷതകളാണ് കോണ്ടിനോ ഗാലക്‌റ്റിക് 27.5ടി -യിൽ സജ്ജീകരിച്ചിരിക്കുന്നത്.

എവിടെനിന്നു വാങ്ങാം?

രാജ്യത്തുടനീളമുള്ള സ്ട്രൈഡർ സൈക്കിൾസ് ഡീലർഷിപ്പുകളിൽ നിന്ന് ഗാലക്‌റ്റിക് 27.5ടി വാങ്ങാം. ഇതുകൂടാതെ, കമ്പനിയുടെ വെബ്‌സൈറ്റിൽ നിന്നോ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റ് പ്ലാറ്റ്‌ഫോമിൽ നിന്നോ വാങ്ങാം. തുടക്കക്കാർ മുതൽ പരിചയമുള്ളവർ വരെയുള്ള സൈക്കിൾ പ്രേമികളുടെ ആവശ്യങ്ങൾ കണക്കിലെടുത്താണ് ഈ സൈക്കിൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി പറയുന്നു.

പ്രാരംഭ വില

കോണ്ടിനോ ശ്രേണി സൈക്കിളുകൾ വ്യത്യസ്ത നിറങ്ങളിലും വലുപ്പങ്ങളിലും വാങ്ങാം, അതിന്റെ പ്രാരംഭ വില 19,526 രൂപയാണ്.
Bicycle, Tata Stryder, Galactic, Automobile, Lifestyle, Vehicles, Children, Off Road, Travel, Tata's Stryder launches Galactic, India's first magnesium bicycle. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script