Follow KVARTHA on Google news Follow Us!
ad

Resignation | ടാക്സി ഡ്രൈവര്‍ക്ക് അബദ്ധത്തില്‍ 9000 കോടി രൂപ ലഭിച്ചെന്ന സംഭവം; ബാങ്ക് സിഇഒ രാജിവച്ചു

സാങ്കേതിക പിഴവിനെ തുടര്‍ന്നാണ് കൈമാറ്റം നടന്നത്‌ Tamilnad Mercantile Bank MD, Resigns, Letter, RBI, Meeting, Cab Driver, National News
ചെന്നൈ: (KVARTHA) ടാക്സി ഡ്രൈവര്‍ക്ക് 9000 കോടി രൂപ ലഭിച്ചെന്ന സംഭവത്തിനു പിന്നാലെ ബാങ്ക് സിഇഒ രാജിവച്ചു. തമിഴ്നാട് മെര്‍കന്റൈല്‍ ബാങ്ക് എംഡിയും സിഇഒയുമായ എസ് കൃഷ്ണന്‍ ആണ് രാജിവച്ചത്. ബാങ്കിലെ സാങ്കേതിക പിഴവിനെ തുടര്‍ന്നാണ് അബദ്ധത്തില്‍ 9,000 കോടി രൂപ ടാക്സി ഡ്രൈവറുടെ അകൗണ്ടിലേക്കെത്തിയത്.

ഈ മാസം ആദ്യമായിരുന്നു സംഭവം. ഇതിനു പിന്നാലെയാണ് കാലാവധി ശേഷിക്കെ വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള സി ഇ ഒയുടെ രാജി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് കൃഷ്ണന്‍ ബാങ്ക് മേധാവിയായി സ്ഥാനമേറ്റത്. വ്യക്തിപരമായ കാരണങ്ങളാല്‍ പദവി ഒഴിയുകയാണെന്ന് കാട്ടിയാണ് അദ്ദേഹം കത്ത് നല്‍കിയത്.

Tamilnad Mercantile Bank MD resigns days after Rs 9,000 cr mistakenly credited to cab driver's account, Chennai, News, Tamilnad Mercantile Bank MD, Resigns, Letter, RBI, Meeting, Cab Driver, National News

തൂത്തുക്കുടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്കിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് വ്യാഴാഴ്ച യോഗം ചേര്‍ന്ന് രാജി അംഗീകരിക്കുകയും കത്ത് റിസര്‍വ് ബാങ്കിന് കൈമാറുകയും ചെയ്തു. ആര്‍ബിഐയുടെ ഉത്തരവ് വരുന്നതുവരെ കൃഷ്ണന്‍ എംഡി, സിഇഒ സ്ഥാനങ്ങളില്‍ തുടരുമെന്നും ബാങ്ക് വ്യക്തമാക്കി.

ചെന്നൈയില്‍ ടാക്സി ഓടിക്കുന്ന പഴനി നെയ്കാരപ്പട്ടി സ്വദേശി രാജ്കുമാറിന്റെ അകൗണ്ടിലേക്കാണ് കഴിഞ്ഞ ആഴ്ച 9,000 കോടി എത്തിയത്. 105 രൂപ മാത്രമുണ്ടായിരുന്ന അകൗണ്ടിലേക്കാണ് കോടിക്കണക്കിന് രൂപയെത്തിയത്. എന്നാല്‍ തന്നെ ആരോ പറ്റിക്കാന്‍ ശ്രമിച്ചതാണെന്നാണ് ഇദ്ദേഹം ആദ്യം കരുതിയത്. 

തുടര്‍ന്ന് പരീക്ഷിക്കാനായി സുഹൃത്തിന്റെ അകൗണ്ടിലേക്ക് 21,000 രൂപ അയച്ചു. സുഹൃത്തിന് പണം ലഭിച്ചതോടെയാണ് കോടികള്‍ സ്വപ്‌നമല്ലെന്ന് ബോധ്യമായത്. അപ്പോഴേക്കും, തമിഴ്നാട് മെര്‍കെന്റയില്‍ ബാങ്കില്‍ നിന്നും യുവാവിനെ തേടി ഫോണ്‍ വിളിയെത്തി.

അബദ്ധത്തില്‍ പണം അകൗണ്ടിലെത്തിയതാണെന്നും ഒരു രൂപ പോലും ചിലവാക്കരുതെന്നും നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍, സുഹൃത്തിനു പണം അയച്ചെന്നു പറഞ്ഞതോടെ ബാങ്ക് അധികൃതര്‍ ഭീഷണിപ്പെടുത്തിയെന്ന് രാജ്കുമാര്‍ പറയുന്നു. 

തുടര്‍ന്ന് ജീവന് ഭീഷണിയുണ്ടെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചു. പിന്നാലെ ബാങ്ക് അധികൃതരെത്തി നടത്തിയ ചര്‍ചയ്ക്കൊടുവില്‍ രാജ്കുമാര്‍ കൈമാറ്റം ചെയ്ത 21,000 രൂപ ബാങ്ക് വേണ്ടെന്നുവച്ചു. കാര്‍ വാങ്ങാന്‍ വായ്പ അനുവദിക്കാമെന്ന ഉറപ്പില്‍ ബാങ്ക് പണം തിരികെയെടുക്കുകയായിരുന്നു.

Keywords: Tamilnad Mercantile Bank MD resigns days after Rs 9,000 cr mistakenly credited to cab driver's account, Chennai, News, Tamilnad Mercantile Bank MD, Resigns, Letter, RBI, Meeting, Cab Driver, National News.

Post a Comment