Follow KVARTHA on Google news Follow Us!
ad

Arrested | സഹോദരനുമായി സ്വത്ത് തര്‍ക്കം; '2 വയസുകാരനെ കൊന്ന് സ്പീകര്‍ ബോക്‌സില്‍ ഒളിപ്പിച്ച ഇളയച്ഛന്‍ അറസ്റ്റില്‍'

കഴിഞ്ഞ 17 മുതല്‍ കുട്ടിയെ കാണാതാവുകയായിരുന്നു Tamil Nadu News, Tiruppalapandal News, Thirukovilur News, Kallakurichi News, Man, Arrested,
ചെന്നൈ: (www.kvartha.com) തമിഴ്‌നാട്ടിലെ കള്ളാക്കുറിച്ചിയില്‍ പിഞ്ചുകുഞ്ഞിനെ കൊന്ന് സ്പീകര്‍ ബോക്‌സില്‍ ഒളിപ്പിച്ച കുട്ടിയുടെ ഇളയച്ഛനെ അറസ്റ്റ് ചെയ്തതായി പൊലീസ്. തിരുപ്പാലപന്തല്‍ വിലേജിലെ മാരിയമ്മന്‍ കോവില്‍ സ്ട്രീറ്റിലാണ് സംഭവം. കൂലിപ്പണിക്കാരനായ ഗുരുമൂര്‍ത്തി - ഭാര്യ ജഗതീശ്വരി ദമ്പതികളുടെ രണ്ടു വയസുള്ള മകന്‍ തിരുമൂര്‍ത്തിയാണ് കൊല്ലപ്പെട്ടത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: സഹോദരനുമായുള്ള സ്വത്ത് തര്‍ക്കമാണ് കൊലപാതക കാരണം. കഴിഞ്ഞ 17 മുതല്‍ കുട്ടിയെ കാണാതാവുകയായിരുന്നു. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ പെട്ടെന്ന് കാണാതായത്. രാത്രിയോടെ കുടുംബം പൊലീസില്‍ പരാതി നല്‍കി. നാല് ദിവസമായി തിരുപ്പാലപ്പന്തല്‍ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.

ഇതിനിടെ ബുധനാഴ്ച ഗുരുമൂര്‍ത്തിയുടെ വീട്ടിലെ സ്പീകര്‍ ബോക്‌സുകളിലൊന്നില്‍ നിന്ന് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങി. സംശയം തോന്നിയ വീട്ടുക്കാര്‍ സ്പീകര്‍ ബോക്‌സ് തുറന്ന് നോക്കിയപ്പോഴാണ് കാണാതായ രണ്ടുവയസുകാരന്‍ തിരുമൂര്‍ത്തിയുടെ മൃതദേഹം കണ്ടെത്തിയത്. ഇത് കണ്ട് ഞെട്ടിയ കുട്ടിയുടെ ബന്ധുക്കള്‍ ഉടന്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പൊലീസെത്തി കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ടത്തിനായി കല്ലുറിച്ചി മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് അയച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ ഇളയച്ഛനിലേക്ക് പൊലീസിനെ എത്തിച്ചത്. പൊലീസ് ചോദ്യം ചെയ്യലില്‍ കള്ളാക്കുറിച്ചി തിരുക്കോവിലൂര്‍ സ്വദേശി രാജേഷ് കുറ്റം സമ്മതിച്ചു. കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കഴുത്ത് ഞെരിച്ച് ചുമരില്‍ ഇടിച്ച് കൊലപ്പെടുത്തി മൃതദേഹം വീട്ടിലെ സ്പീകര്‍ ബോക്‌സില്‍ ഒളിപ്പിക്കുകയായിരുന്നെവെന്ന് ഇയാള്‍ മൊഴി നല്‍കി.



Keywords: News, National, National-News, Crime, Crime-News, Tiruppalapandal News, Thirukovilur News, Kallakurichi News, Tamil Nadu News, Man, Arrested, Two-Year-Old, Murder Case, Tamil Nadu: Man arrested in two-year-old murder case.

Post a Comment