Follow KVARTHA on Google news Follow Us!
ad

Food Poison | ഭക്ഷ്യവിഷബാധയെന്ന് സംശയം; ഷവര്‍മ കഴിച്ചതിന് പിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ട 14 കാരി മരിച്ചു; 5 കുട്ടികളും ഗര്‍ഭിണിയും ഉള്‍പെടെ 43 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍

കൗമാരക്കാരിയുടെ പിതാവാണ് റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം വാങ്ങി വീട്ടിലേക്ക് കൊണ്ടുവന്നത് Tamil Nadu News, Namakkal News, Minor Girl, Died, 43 Hospital
ചെന്നൈ: (www.kvartha.com) തമിഴ്‌നാട്ടിലെ നാമക്കലില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം. ചികന്‍ ഷവര്‍മ കഴിച്ചതിന് പിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ട 14 കാരി മരിച്ചു. പ്രദേശത്തെ ഒരു റസ്റ്റോറന്റില്‍ നിന്ന് പിതാവ് വാങ്ങി നല്‍കിയ ഷവര്‍മ കഴിച്ച ശേഷമാണ് കുട്ടിക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടത്.

ഇതേ റസ്റ്റോറന്റില്‍ ഷവര്‍മയും മറ്റ് ഭക്ഷണസാധനങ്ങളും കഴിച്ചതിന് പിന്നാലെ 43 പേര്‍ ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു.

നാമക്കല്‍ ജില്ലാ കലക്ടര്‍ എസ് ഉമയുടെ കണക്കനുസരിച്ച്, പരമത്തിക്ക് സമീപത്തെ ഒരു ഭക്ഷണശാലയില്‍ നിന്ന് ഷവര്‍മ, ഫ്രൈഡ് റൈസ്, ഗ്രില്‍ഡ് ചികന്‍ തുടങ്ങിയ ഭക്ഷണസാധനങ്ങള്‍ കഴിച്ച 12 മെഡികല്‍ കോളജ് വിദ്യാര്‍ഥികളും അഞ്ച് കുട്ടികളും ഗര്‍ഭിണിയും ഉള്‍പെടെ 43 പേര്‍ ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയിലാണ്. ഈ കടയില്‍ നിന്ന് ഭക്ഷണം കഴിച്ച വിദ്യാര്‍ഥികള്‍ക്ക് വയറിളക്കവും തലകറക്കവും ഛര്‍ദിയും അനുഭവപ്പെട്ടതായും ഇവരെ സര്‍കാര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഉമ പറഞ്ഞു.

ഞായറാഴ്ച 14 കാരിയുടെ പിതാവാണ് റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം വാങ്ങി വീട്ടിലേക്ക് കൊണ്ടുവന്നത്. രാത്രി വയറുവേദയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ കാര്യമായ പ്രശ്‌നങ്ങളില്ലെന്ന് കരുതി തിങ്കളാഴ്ചയോടെ വീട്ടിലേക്ക് തിരിച്ചെത്തി. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടി മരിച്ചത്.

ഉദ്യോഗസ്ഥര്‍ റെസ്റ്റോറന്റില്‍ പരിശോധന നടത്തി ഭക്ഷണ സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്. ചികന്‍ എവിടെനിന്നാണ് എത്തിച്ചതെന്ന് ഭക്ഷ്യസുരക്ഷാ സംഘം കണ്ടെത്തി. കേസില്‍ അന്വേഷണം നടക്കുകയാണെന്നും മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

 

Keywords: News, National, National-News, Health, Health-News, Tamil Nadu News, Namakkal News, Minor Girl, Died, 43 Hospitalised, Hospital, Treatment, Shawarma, Eat, Food, Tamil Nadu: 14-year-old girl dies after eating shawarma, 43 hospitalised in Namakkal.

Post a Comment