Follow KVARTHA on Google news Follow Us!
ad

Sunny Joseph | തളിപ്പറമ്പില്‍ അക്രമത്തിനിരയായ കോണ്‍ഗ്രസ് നേതാവിന്റെ വീട് സണ്ണി ജോസഫ് എംഎല്‍എ സന്ദര്‍ശിച്ചു

മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്ത് മാതൃകാപരമായി ശിക്ഷിക്കണമെന്ന് ആവശ്യം Sunny Joseph MLA, Congress Leader, Visit, Politics, Kerala News
കണ്ണൂര്‍: (www.kvartha.com) തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് കമിറ്റി സെക്രടറി മാവില പത്മനാഭന്റെ സ്‌കൂടര്‍ കിണറ്റിലിട്ട് നശിപ്പിക്കുകയും വെള്ളത്തില്‍ മാലിന്യം കലര്‍ത്തി കുടിവെള്ളം മുട്ടിക്കുകയും ചെയ്‌തെന്ന സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്ത് മാതൃകാപരമായി ശിക്ഷിക്കണമെന്ന് അഡ്വ: സണ്ണി ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു.

Taliparamba: Sunny Joseph MLA visited the house of Congress leader who was attacked, Kannur, News, Sunny Joseph MLA, Congress Leader, Visit, Politics, Police, CPM Worker, Arrested, Kerala News.

മാവില പത്മനാഭന്റെ വീട് എംഎല്‍എ സന്ദര്‍ശിക്കുകയും ചെയ്തു. നഗരസഭാ കൗണ്‍സിലര്‍ കെ രമേശന്‍, വി അഭിലാഷ്, കെസി തിലകന്‍, കെ സുനോജ്, മുരളി പൂക്കോത്ത്, വിനോദ് പുക്കോത്ത് എന്നിവരും എംഎല്‍എയോടൊപ്പമുണ്ടായിരുന്നു.

കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് നേതാവ് മാവില പത്മനാഭന്റെ സ്‌കൂടര്‍ വീടിന് സമീപത്തുളള കിണറ്റില്‍ തളളിയ നിലയില്‍ കണ്ടത്തിയത്. സംഭവത്തില്‍ ഒരു സിപിഎം പ്രവര്‍ത്തകനെ പൊലീസ് പിടികൂടുകയും പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തിട്ടുണ്ട്.

Keywords: Taliparamba: Sunny Joseph MLA visited the house of Congress leader who was attacked, Kannur, News, Sunny Joseph MLA, Congress Leader, Visit, Politics, Police, CPM Worker, Arrested, Kerala News.

Post a Comment